പദ്മാവതിനെതിരെ കേരളത്തില്‍ കര്‍ണിസേനയുടെ പടയൊരുക്കം ; മുഖ്യമന്ത്രിയെ കാണാൻ കര്‍ണിസേന കേരള വിഭാഗത്തിന്റെ നീക്കം

പദ്മാവത് സിനിമയ്ക്കെതിരായ പ്രതിഷേധം കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ കര്‍ണി സേനയുടെ നീക്കം. സിനിമയ്ക്കെതിരെ കേരളത്തിലും പ്രക്ഷോഭം ആരംഭിക്കുമെന്ന് കര്‍ണിസേന പ്രഖ്യാപിച്ചു. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രണ്ട് ദിവസത്തിനകം കത്ത് നല്‍കുമെന്ന് കര്‍ണിസേനയുടെ കേരള വിഭാഗം പ്രസിഡന്റ് ജഗദീഷ് പാല്‍സിംഗ് റണാവത് പറഞ്ഞു.
തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റണാവത്. അതിനിടെ ചിത്രത്തിനെതിരായ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. കര്‍ണാടകയില്‍ പദ്മാവത് പ്രദര്‍ശിപ്പിച്ച തീയറ്ററിനെതിരെ കര്‍ണിസേനക്കാര്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. വ്യാഴാഴ്ച സെക്കന്‍ഡ് ഷോ കഴിഞ്ഞ് ആളുകള്‍ തീയറ്ററില്‍ നിന്നിറങ്ങുമ്ബോഴായിരുന്നു സംഭവം. പരിഭ്രാന്തരായി ഓടിയ നിരവധി പേര്‍ക്ക് പരുക്കേറ്റു.
https://www.facebook.com/Malayalivartha