വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് പത്തുവസുകാരന് ദാരുണാന്ത്യം ; അപകടം ഉണ്ടായത് സ്കൂള്‍ ബസ് പിന്നിലേക്ക് എടുക്കുന്നതിനിടെ

സ്കൂള്‍ പരിസരത്ത് സ്ഥാപിച്ച വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥി മരിച്ചു. മാത്താറ എ.കെ.ജി നഗറിലെ കാലിക്കറ്റ് ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ പഠിക്കുന്ന ആദിഷ് (10)ആണ് മരിച്ചത്. എം. ജി നഗര്‍ ഇരിങ്ങല്ലൂര്‍ ചാലില്‍ ഷാജിയുടെയും ധന്യയുടെയും മകനാണ് ആദിഷ്.
സ്കൂള്‍ ബസ് പിറിലോട്ട് എടുക്കുന്നതിനിടെ വൈദ്യുത പോസ്റ്റില്‍ തട്ടുകയും പിന്നീട് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. സഹോദരന്‍ അശ്വിന്‍ ഇതേ സ്കൂളിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിയാണ്.
https://www.facebook.com/Malayalivartha