വൈവിധ്യത്തിനും വൈരുദ്ധ്യത്തിനുമപ്പുറം ജനങ്ങൾ കർമ്മ നിരതരാകണം; ജനാധിപത്യം ആള്‍ക്കൂട്ടത്തിന്റെ ആധിപത്യമായി മാറാതിരിക്കാനാണ് ഇന്ത്യ ജനാധിപത്യ റിപബ്ലിക് ആയതെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍

ജനങ്ങള്‍ ഓരോരുത്തരും വൈവിധ്യത്തിനും വൈരുദ്ധ്യത്തിനുമപ്പുറം കര്‍മ്മനിരതരാകണമെന്നും ജനാധിപത്യം ആള്‍ക്കൂട്ടത്തിന്റെ ആധിപത്യമായി മാറാതിരിക്കാനാണ് ഇന്ത്യ ജനാധിപത്യ റിപബ്ലിക് ആയതെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റിപബ്ലിക്ദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരസ്വാതന്ത്ര്യവും സമത്വവും ഉറപ്പുവരുത്തുന്ന ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുര്‍ബലമാക്കുന്ന ഏത് നടപടിയും രാജ്യത്തിന്റെ നിലനില്‍പ്പിനെ അപകടപ്പെടുത്തും. വിവേചനം കൂടാതെ ഓരോ പൗരനും മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും നീതിയും ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha