സവര്‍ണ്ണ ഹിന്ദുവിന്റെ താല്‍പര്യമാണ് ആര്‍എസ്‌എസും സംഘപരിവാറും സംരക്ഷിക്കുന്നത് ;കേന്ദ്ര സര്‍ക്കാർ നടപടിളെ വിമർശിച്ച് കാനം രാജേന്ദ്രന്‍

ഭരണഘടയ്ക്കും ജനാധിപത്യ സംവിധങ്ങള്‍ക്കും എതിരാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭരണ ഘടന സ്ഥാപനങ്ങള്‍ ചൊലിപ്പടിക്ക് നിര്‍ത്താനുള്ള നീക്കത്തിലുള്ള പ്രതിഷേധമാണ് സുപ്രിംകോടതിയില്‍ അടുത്തിടെ നടന്നതെന്നും കാനം പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന അധികാരങ്ങള്‍ കേന്ദ്രം കയ്യേറാന്‍ ശ്രമിക്കുകയാണ്. നികുതി നിശ്ചയിക്കാനുള്ള അധികാരത്തെ കവര്‍ന്നെടുക്കുന്നു. സവര്‍ണ്ണ ഹിന്ദുവിന്റെ താല്‍പര്യമാണ് ആര്‍എസ്‌എസും സംഘപരിവാറും സംരക്ഷിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സിപിഐ ഭരണഘടന സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം.
https://www.facebook.com/Malayalivartha