ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി മുസ്ലീം വനിത

ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി ഒരു മുസ്ലീം വനിത. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ തീരുമാനപ്രകാരം നടന്ന ജുമുഅ നമസ്‌കാരത്തിനാണ് സൊസൈറ്റി സെക്രട്ടറിയായ ജാമിദ ടീച്ചര്‍ നേതൃത്വം നല്‍കിയത്. മലപ്പുറം വണ്ടൂരില്‍ നടന്ന നമസ്‌കാരച്ചടങ്ങിലാണ് ജാമിദ ചരിത്രം കുറിച്ചത്. എല്ലാ വെള്ളിയാഴ്ചയും നടക്കുന്ന ജുമുഅ നമസ്‌കാരങ്ങള്‍ക്ക് പുരുഷന്മാരാണു നേതൃത്വം നല്‍കാറുള്ളത്. എന്നാല്‍ ആ രീതി തെറ്റിച്ചാണ് ജാമിദ നമസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
പുരുഷന്മാര്‍ തന്നെ നേതൃത്വം നല്‍കണമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലെന്നാണ് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ വാദം. സ്ത്രീകള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത് വരും ദിവസങ്ങളില്‍ മറ്റിടങ്ങളലേക്ക് വ്യാപിപ്പിക്കുമെന്നും ജാമിദ പറഞ്ഞു.
നമസ്‌കാരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ജാമിദയ്ക്ക് വധഭീഷണിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കയിലെ നവോത്ഥാന മുസ്ലീം വനിതാ നേതാവ് ആമിന വദൂദ് ആണ് ഇതിനുമുമ്പ് ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ആദ്യ വനിത.
https://www.facebook.com/Malayalivartha