സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ നായനാര്‍ അക്കാദമിയില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.18 ഏരിയ കമ്മറ്റികളില്‍ നിന്നുള്ള 410 പ്രതിനിധികളും 47 ജില്ലാ കമ്മറ്റി അംഗങളുമാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പിണറായിയെ കൂടാതെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ.പി ജയരാജന്‍, പി.കെ ശ്രീമതി മന്ത്രിമാരായ ഏ.കെ ബാലന്‍, എം.എം മണി, കെ.കെ ശൈലജ തുടങ്ങിയവരും പങ്കെടുക്കും.
https://www.facebook.com/Malayalivartha