ഇടയ്ക്കിടയ്ക്ക് ബോധം തെളിയുമ്പോൾ കേഡലിന് ഒന്നേ പറയാനുള്ളു... ഉറ്റവരെ വെട്ടിനുറുക്കി ചുട്ടെരിക്കുമ്പോഴും മനസ്സിൽ ഒന്നും തോന്നിയില്ല; ജീവന് വേണ്ടി ഒരിറ്റ് ശ്വാസത്തിന് മല്ലിടുമ്പോൾ കേഡല്‍ പറയുന്നു 'എനിക്ക് ജീവിക്കണം'...

നന്തൻകോട് കൂട്ടകൊല കേസിലെ പ്രതി കേദലിന്റെ നില ഗുരുതരമായി തുടരുകയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കേദൽ ജിൻസൻ രാജ വെൻറിലേററിൻറെ സഹായത്തോടെയാണ് ഇപ്പോഴും ശ്വസിക്കുന്നത്. കേദലിന്റെ ആരോഗ്യനില വിലയിരുത്താനായി ഏഴു വിഭാഗങ്ങളിലെ ഡോക്ടർമാരെ ഉള്‍പ്പെടുത്തി മെഡിക്കൽ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. നിലവില്‍ കേഡല്‍ മരുന്നുകളോടൊന്നും പ്രതികരിക്കുന്നില്ല. നില അതിവ ഗുരുതരമാണ് എന്നും ഡോക്ടര്‍മാര്‍ പറയുന്നു.
അപ്പനും അമ്മയും സഹോദരിയുമടക്കം നാലുപേരെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേഡല്‍ ബോധം തെളിഞ്ഞപ്പോള്‍ തനിക്ക് ജീവിക്കണം എന്നു പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ജന്നി ഉണ്ടായതിനെ തുടര്‍ന്നു ശ്വാസ കോശത്തില്‍ ഭക്ഷണം കുടുങ്ങുകയായിരുന്നു.
മാതാപിതാക്കളേയും ബന്ധുവായ സഹോദരിയേയും ബന്ധുവായ സ്ത്രീയേയും കൊലപ്പെടുത്തിയ കേദലിനെ കഴിഞ്ഞ ജൂലൈ 18നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. മാനസികരോഗത്തിന് മരുന്ന് കഴിക്കുന്ന കേദലിനെ പ്രത്യേക സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ വച്ച് ആദ്യമായാണ് ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാൽ ഇപ്പോഴും കേസില്‍ കൊലയ്ക്കു പിന്നിലെ യഥാർഥ കാരണം കണ്ടെത്താനാകാതെ മൊഴിക്കു പിന്നാലെ നടക്കുകയാണു പൊലീസ്. പിതാവിന്റെ സ്വഭാവദൂഷ്യമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും വിഷം കൊടുത്തു കൊല്ലാനാണ് ആദ്യം പദ്ധതി ഇട്ടതെന്നുമാണ് ഒടുവിലായി ഇയാൾ പൊലീസിനോടു പറഞ്ഞത്.
https://www.facebook.com/Malayalivartha