ഫോണ്‍കെണിക്കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറയും

മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍കെണിക്കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറയും. പരാതി പറയാനെത്തിയ യുവതിയെ മന്ത്രി നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്‌തെന്നുമാണ് കേസ്.പരാതിക്കാരി പിന്നീട് ശശീന്ദ്രന് അനുകൂലമായി മൊഴിമാറ്റിയിരുന്നു.
മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്നും തന്നോട് ഫോണില്‍ അശ്ലീലം സംസാരിച്ചിട്ടില്ലെന്നും മന്ത്രി വസതിയില്‍ വെച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും അവര്‍ മൊഴി നല്‍കി. തന്നോട് ഫോണില്‍ സംസാരിച്ചത് മന്ത്രിയാണെന്ന് ഉറപ്പില്ലെന്നും അവര്‍ കോടതിയെ അറിയിച്ചു.
നേരത്തെയും എ.കെ. ശശീന്ദ്രനെതിരായ പരാതിയും തുടര്‍ നടപടികളും റദ്ദാക്കണമെന്ന് യുവതി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ആ ഹരജി പിന്‍വലിച്ചു. അതിനുശേഷമാണ് ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ഇപ്പോള്‍ വീണ്ടും മൊഴി മാറ്റിയിരിക്കുന്നത്. കുറ്റവിമുക്തനായാല്‍ ശശീന്ദ്രന് മന്ത്രി പദം തിരിച്ചു കിട്ടാന്‍ സാധ്യത ഏറും.
https://www.facebook.com/Malayalivartha