വൈദ്യുത പോസ്റ്റ് ദേഹത്തു വീണ് അഞ്ചാംക്ലാസ്സുകാരനു ദാരുണാന്ത്യം ; സ്‌കൂൾ അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്ത്

വൈദ്യുത പോസ്റ്റ് ദേഹത്തുവീണ് അഞ്ചാം ക്ലാസ്സുകാരന്‍ മരിച്ചു. സ്കൂള്‍ ഗ്രൗണ്ടിലെ ഉപയോഗശൂന്യമായ വൈദ്യുത പോസ്റ്റ് ദേഹത്തേക്ക് വീണ് ആതിഷ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. കോഴിക്കോട് മാതറ ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.
വെള്ളിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. സ്കൂള്‍ ബസ് പിന്നോട്ട് എടുക്കുന്നതിനിടെ വൈദ്യുത പോസ്റ്റില്‍ തട്ടിയതിനെ തുടർന്ന് കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന ആതിഷിന്റെ തലയിലേക്ക് പോസ്റ്റ് വീഴുകയുമായിരുന്നു. തലയിലേക്ക് പോസ്റ്റ്വീഴ്ന്നപ്പോൾ തന്നെ ആതിഷിന് ബോധം നഷ്ടപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടം പറ്റിയ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതടക്കം ഗുരുതരമായ അനാസ്ഥയാണ് സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. . കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനം വിട്ടുനല്‍കിയില്ലെന്നും വേണ്ട വിധത്തിലുള്ള കരുതലുകൾ നടത്തിയില്ലെന്നും ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധം നടത്തി.
https://www.facebook.com/Malayalivartha