കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കെ.പി.എ മജീദിനെ ആരും നിയോഗിച്ചിട്ടില്ലെന്ന് ആര്യാടന്‍ മുഹമ്മദ്.

കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കെ.പി.എ മജീദിനെ ആരും നിയോഗിച്ചിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. സംസ്ഥാന ബജറ്റ് കൂട്ടുത്തരവാദിത്തത്തോടെ ഉള്ളതല്ലെന്നും ഇതിനെ കുറിച്ച് അഭിപ്രായം പറയാന്‍ തനിക്ക് മുസ്ലീം ലീഗ് സെക്രട്ടറി കെ.പി.എ മജീദിന്റെ സമ്മതം ആവശ്യമില്ലെന്നും ആര്യാടന്‍ പറഞ്ഞു. വയനാട്ടില്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് ഉല്‍ഘാടനം ചെയ്യാനെത്തിയ ആര്യാടന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളെ അവഗണിച്ചെന്നും, കേരള കോണ്‍ഗ്രസിനും,മുസ്ലീം ലീഗിനും മാത്രമാണ് പരിഗണ ലഭിച്ചതെന്നും ആര്യാടന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആര്യാടന്റേത് ആത്മാര്‍ത്ഥമായ ആരോപണമെങ്കില്‍ രാജിവെച്ച് പുറത്തു പോകണമെന്ന് കെ.പി.എ മജീദ് മറുപടി പറഞ്ഞതാണ് ആര്യാടനെ ചൊടിപ്പിച്ചത്.
https://www.facebook.com/Malayalivartha