മുതിർന്ന കോൺഗ്രസ്സ് നേതാവ് ജോസഫ് വാഴയ്ക്കന്റെ മാതാവ് നിര്യാതയായി

രാമപുരം വാഴയ്ക്കമലയിൽ ശ്രീ.വി.ആർ .ആഗസ്തി (കുട്ടി)യുടെ ഭാര്യശ്രീമതി അന്നക്കുട്ടി ആഗസ്തി (88) നിര്യാതയായി . മുൻ കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എം എൽ എ യുമായ ജോസഫ് വാഴയ്ക്കന്റെ മാതാവാണ് പരേതയായ ശ്രീമതി അന്നക്കുട്ടി ആഗസ്തി. സംസ്കാരം 10-ാം തിയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാപ്പള്ളി സെമിത്തേരിയിൽ. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മൃതദേഹം വസതിയിൽ എത്തിക്കും.പരേത രാമപുരം കണിയാരകത്ത് കുടുംബാംഗമാണ്
മറ്റു മക്കൾ: തങ്കച്ചൻ (രാമപുരം), ജേക്കബ് (പാലക്കാട്). മരുമക്കൾ: പരേതയായ മേരിക്കുഞ്ഞ് പുൽപ്പറമ്പിൽ ,വാഴക്കുളം; ലീലാമ്മ ജോസഫ് ,മുളയ്ക്കൽ ,ചങ്ങനാശ്ശേരി (അസിസ്റ്റൻറ് ഡയറക്ടർ ,ആകാശവാണി ,തിരുവനന്തപുരം നിലയം); മിനി , വട്ടപ്പാറയിൽ ,പുൽപ്പള്ളി ,വയനാട് (ടീച്ചർ ,സെന്റ് സെബാസ്റ്യൻസ് സ്കൂൾ ,പാലക്കാട്).
https://www.facebook.com/Malayalivartha