കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു; പെന്‍ഷന്‍ കുടിശിക ബുധനാഴ്ചയ്ക്കകം

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. പെന്‍ഷന്‍ കുടിശിക ബുധനാഴ്ചയ്ക്കകം കൊടുത്തു തീര്‍ക്കുമെന്ന് ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണിത്. പെന്‍ഷന്‍കാരുടെ സംഘടനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച ഉറപ്പ് നല്‍കി.
പെന്‍ഷന്‍ മുടങ്ങുന്നതില്‍ മനംനൊന്ത് രണ്ട് കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാര്‍ വ്യാഴാഴ്ച ജീവനൊടുക്കിയിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് മുഖ്യമന്ത്രിയില്‍നിന്നും ഗതാഗത മന്ത്രിയില്‍നിന്നും പെന്‍ഷന്‍ സംബന്ധിച്ച ഉറപ്പ് ലഭിച്ചത്.
2018 ജൂലൈ വരെയുള്ള പെന്‍ഷന്‍ ബാധ്യതയും ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതയില്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനായി 600 കോടി രൂപ വായ്പ എടുക്കും. തുക കണ്ടെത്താന്‍ സഹകരണ ബാങ്കുകളെയും സഹകരണ സംഘങ്ങളെയും സമീപിക്കും . ഇതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha