വേണാട് എക്സ്പ്രസ് തുണച്ചില്ല; കന്നിയാത്രയിൽ വലഞ്ഞത് നൂറുകണക്കിന് യാത്രക്കാർ...

യാത്രക്കാരുടെ മനംനിറച്ച് അത്യാധുനിക കോച്ചുകളുമായി വേണാട് എക്സ്പ്രസിന്റെ കന്നിയാത്ര കല്ലുകടിയായിരിക്കുകയാണ്. വിമാനത്തെ ഓര്‍മിപ്പിക്കുന്ന കുഷ്യന് സീറ്റുകള്‍, എല്‍.ഇ.ഡി ഡിസ്പ്ലേ, മോഡുലാര്‍ ശുചിമുറി, ഫുഡ് ട്രേ എന്നീ സൗകര്യങ്ങളുള്ളതാണ് കോച്ചുകള്‍. അപകടമുണ്ടായാല്‍ പരസ്പരം ഇടിച്ചുകയറാത്ത സെന്റര്‍ ബഫര്‍ കപ്ലിങ് (സി.ബി.സി) സാങ്കേതികവിദ്യയുള്ള കോച്ചുകള്‍ കാഴ്ചയിലും സുന്ദരമാണ്. ഇത്രയേറെ സൗകര്യമുണ്ടായിട്ടെന്താ... വേണാട് എക്സ്പ്രസ് കന്നിയാത്രയിൽ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. ഇന്നലെ രണ്ടര മണിക്കൂറോളം വൈകി 12.45ന് എറണാകുളത്തെത്തിയ ട്രെയിന്‍ ഇവിടെ യാത്ര അവസാനിപ്പിക്കുകയായിരുന്നു. ഇത് നൂറുകണക്കിന് യാത്രക്കാരെ വലച്ചു. അഞ്ച് മണിക്ക് തിരുവനന്തപുരത്തുനിന്ന് യാത്ര ആരംഭിക്കേണ്ട വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയാണ് സര്‍വിസ് തുടങ്ങിയത്. രാവിലെ 8.20ന് കോട്ടയത്ത് എത്തുന്ന ട്രെയിന്‍ വ്യാഴാഴ്ച എത്തിയത് 11നാണ്. ഇത്രയും വൈകി സര്‍വിസ് ആരംഭിച്ചിട്ടും ചങ്ങനാശ്ശേരി മുതല്‍ വിവിധ സ്റ്റേഷനുകളില്‍ ക്രോസിങ്ങിന് മണിക്കൂറുകള്‍ തടഞ്ഞിട്ടു.
ചങ്ങനാശ്ശേരിയില്‍ ഐലന്‍ഡ് എക്സ്പ്രസ്, ചിങ്ങവനത്ത് ഗുരുവായൂര്‍--എടമണ്‍ ഫാസ്റ്റ് പാസഞ്ചര്‍, കോട്ടയത്ത് ജനശതാബ്ദി എന്നിവക്ക് വേണ്ടിയും ട്രെയിന്‍ പിടിച്ചിട്ടു. തുടര്‍ന്ന് ഏറ്റുമാനൂരടക്കമുള്ള സ്റ്റേഷനുകളിലും ഇത് തുടര്‍ന്നു. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് എത്താന്‍ താമസിച്ചതാണ് വ്യാഴാഴ്ച വൈകിയതിന് കാരണമെന്ന് റെയിൽവേ അധികൃതര്‍ പറഞ്ഞു. രാത്രി 10.30ന് എത്തേണ്ട ട്രെയിന്‍ വൈകി 11.30നാണ് എത്തിയത്.
https://www.facebook.com/Malayalivartha