'സിപിഎമ്മുകാരെ മാത്രം പങ്കെടുപ്പിക്കാനാണോ സാഹിത്യോത്സവങ്ങള്‍'; കവി കെ. സച്ചിദാനന്ദനെ വിമര്‍ശിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്

സി.പി.എമ്മുകാരെ മാത്രം പങ്കെടുപ്പിക്കാനാണോ സാഹിത്യോത്സവങ്ങളെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന പറഞ്ഞ കവി കെ. സച്ചിദാനന്ദനെ വിമര്‍ശിച്ചാണ് അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തിയത്.
സച്ചിദാനന്ദന്റെ പരാമര്‍ശങ്ങള്‍ ജനാധിപത്യവിരുദ്ധമാണെന്നും സാഹിത്യോത്സവം ആരുടെയും കുത്തകയല്ലെന്നും കണ്ണന്താനം വ്യക്തമാക്കി. സി.പി.എമ്മുകാരെ മാത്രം പങ്കെടുപ്പിക്കാനാണോ സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും കണ്ണന്താനം ചോദിച്ചു. ഡിസി ബുക്‌സ് സംഘടിപ്പിച്ച സാഹിത്യോസ്ത്സവത്തിന് മുന്നിലൂടെ കടന്നുപോയപ്പോള്‍ യാദൃശ്ചികമായിട്ടാണ് താന്‍ സച്ചിദാനന്ദന്റെ പ്രസംഗം കേട്ടതെന്ന് കണ്ണന്താനം വ്യക്തമാക്കി. എന്നാല്‍ തന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് കേന്ദ്രമന്ത്രി കേട്ടതെന്ന് സച്ചിദാന്ദന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha