തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി സ്വദേശി രാധാകൃഷ്ണൻ(47) ആണ് പീഡന കേസിൽ പിടിയിലായത്. അഞ്ചു വർഷം മുൻപാണ് ഇയാൾ പന്ത്രണ്ടു വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്. 2013 ഓഗസ്റ്റിൽ സ്കൂളില്‍ എസ്.പി.ജിയുടെ പ്രോഗ്രാംകഴിഞ്ഞ് വൈകിട്ട് 6 മണിയോടെ വീട്ടിലെത്തിയ പെൺകുട്ടിയെ അമ്മ തന്റെ വീട്ടിലുണ്ടെന്ന് ധരിപ്പിച്ച് അയല്‍വാസിയായ ഇയാൾ വീട്ടില്‍കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഇതേതുടർന്ന് ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബിച്ചന്‍ ജോസഫ് കേസ് അന്വേഷിച്ചു വരികയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സന്തോഷ് തേവര്‍കുന്നേല്‍ കോടതിയില്‍ ഹാജരായി. ഇടുക്കി ജില്ലാ പോക്സോ സ്പെഷല്‍ കോടതി ജഡ്ജി കെ.ആര്‍. മധുകുമാര്‍ ആണ് പീഡനക്കേസിലെ പ്രതിയ്ക്ക് 10 വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ച് ഇടുക്കി ജില്ലാ പോക്സോ സ്പെഷല്‍ കോടതി ജഡ്ജി കെ.ആര്‍. മധുകുമാര്‍ വിധി പ്രസ്താവിച്ചത്.
https://www.facebook.com/Malayalivartha