കെഎസ്ആര്‍ടിസി പെന്‍ഷന്‍: 50 ശതമാനം സര്‍ക്കാര്‍ പങ്കാളിത്തം എന്നെക്കേക്കുമായി അവസാനിക്കുന്നു

കെ.എസ്.ആര്‍.ടി.സിയില്‍ കുടിശ്ശികയടക്കം പെന്‍ഷന്‍ വിതരണത്തിന് സര്‍ക്കാര്‍ താല്‍ക്കാലികമായ ക്രമീകരണമൊരുക്കിയെങ്കിലും ഫലത്തില്‍ മുന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച പെന്‍ഷനിലെ 50 ശതമാനം സര്‍ക്കാര്‍ പങ്കാളിത്തം കൂടി എന്നെക്കേക്കുമായി അവസാനിക്കുകയാണ്. പെന്‍ഷന്‍ വിതരണത്തിന് ആറ് മാസക്കാലത്തേക്കുള്ള പദ്ധതികള്‍ മാത്രമാണ് സഹകരണവകുപ്പുമായി ധാരണയിലെത്തിയിട്ടുള്ളത്.
അതുതന്നെ ബജറ്റില്‍ കെ.എസ്.ആര്‍.ടി.സിക്ക് പൊതുവായി അനുവദിച്ച 1000 കോടിയില്‍നിന്നാണ് കൊടുക്കുക.
കുടിശ്ശികയും ആറുമാസത്തെ പെന്‍ഷനും കൊടുക്കാന്‍ തന്നെ 1000 കോടിയില്‍ 605 കോടിയും ചെലവഴിയും. ആറ് മാസം കഴിയുമ്പോള്‍ പെന്‍ഷന്‍ ആര് നല്‍കുമെന്നതിലടക്കം അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴാണ് എങ്ങും തൊടാത്ത പരിഹാരം. ആഗസ്‌റ്റോടെ പെന്‍ഷന്‍ ബാധ്യത പൂര്‍ണമായും കെ.എസ്.ആര്‍.ടി.സിയുടെ ചുമലിലാകുമെന്ന് ഏതാണ്ട് ഇതോടെ ഉറപ്പായി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ ആറ് മാസത്തിനകം ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കെ.എസ്.ആര്‍.ടി.സി സ്വയം പര്യാപ്തമാകുമെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍.
അതേസമയം ഡ്യൂട്ടിയും സര്‍വിസുകളും പുനഃക്രമീകരിച്ചുള്ള പ്രാഥമിക പുനരുദ്ധാരണ നടപടികള്‍ നടപ്പാക്കി മാസങ്ങള്‍ പിന്നിട്ടും പ്രതിമാസമുള്ള 100 കോടിയുടെ നഷ്ടം ഒരു ശതമാനം പോലും കുറഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ സ്ഥാപനം സ്വയം പര്യാപ്തതയിലെത്താന്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്നാണ് ട്രേഡ് യൂനിയനുകളും തൊഴിലാളികളും പറയുന്നത്.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പെന്‍ഷന്‍ വിതരണം അവതാളത്തിലായി പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ 2014 ഡിസംബര്‍ 22 നാണ് പെന്‍ഷന്‍ വിതരണത്തില്‍ 50 ശതമാനം സര്‍ക്കാര്‍ വിഹിതമായി നല്‍കാന്‍ തീരുമാനിച്ചത്. ഇത് കെ.എസ്.ആര്‍.ടി.സിക്ക് വലിയ ആശ്വാസവുമായിരുന്നു.
തുടര്‍ന്നുവന്ന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ 2017-18 ലെ ബജറ്റിലും 'കെ.എസ്.ആര്‍.ടി.സിയുടെ പെന്‍ഷന്റെ 50 ശതമാനം സര്‍ക്കാര്‍ ഗ്രാന്റായി നല്‍കും..' എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു എന്നാല്‍, ഇത്തവണത്തെ ബജറ്റില്‍ 50 ശതമാനം വിഹിതത്തിന്റെ കാര്യം ധനമന്ത്രി പൂര്‍ണമായും വിഴുങ്ങി. പകരം കെ.എസ്.ആര്‍.ടി.സിക്ക് ബജറ്റില്‍ അനുവദിച്ച തുകയില്‍ നിന്നുതന്നെ പെന്‍ഷന്‍ കൊടുക്കാന്‍ സഹകരണവകുപ്പുമായി ചേര്‍ന്ന് പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha