കൊല്ലം ട്രിനിറ്റി സ്കൂളിൽ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കത്ത് തള്ളി സ്കൂള്‍ പ്രിന്‍സിപ്പാൾ

കൊല്ലം ട്രിനിറ്റി സ്കൂളിൽ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കത്ത് തള്ളി സ്കൂള്‍ പ്രിന്‍സിപ്പല്‍. സര്‍ക്കാരിനു തന്നെ മാറ്റാന്‍ അധികാരമില്ലെന്നും സ്കൂള്‍ മാനേജര്‍ക്കാണു തന്നെ മാറ്റാന്‍ അധികാരമെന്നും സ്കൂള്‍ പ്രിന്‍സിപ്പാൾ.
60 വയസ് കഴിഞ്ഞെന്ന നിബന്ധന ഐസിഎസ്ഇ സ്കൂളുകള്‍ക്കു ബാധകമല്ലെന്നു ചൂണ്ടിക്കാട്ടിയ പ്രിന്‍സിപ്പല്‍, ഡിഡിഇ തനിക്കെതിരായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയതായും കുറ്റപ്പെടുത്തി. വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ മാനേജ്മെന്റിന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം കത്തുനല്‍കിയിരുന്നു.
കേസില്‍ പ്രതികളായ അധ്യാപകര്‍ക്ക് സ്കൂളില്‍ സ്വീകരണം നല്കിയ സംഭവം വിവാദമായതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തിട്ടും മൂന്ന് മാസങ്ങള്‍ക്കിപ്പുറം ആഘോഷപൂര്‍വം തിരികെ സ്കൂളില്‍ പ്രവേശിപ്പിച്ചത് സമൂഹ മനസാക്ഷിയോടുള്ള വെല്ലുവിളിയാണെന്നു കത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha