ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്.
ബോര്‍ഡിന്റെ കീഴിലുള്ള 403 ക്ഷേത്രങ്ങളില്‍ ദിവസവും ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി മുഖേനയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കിയിരിക്കുന്നത്.
അപകടമരണത്തിന് ഒരു ലക്ഷം രൂപയും പരിക്കേല്‍ക്കുന്നവര്‍ക്ക് പരമാവധി അര ലക്ഷം രൂപയും ലഭിക്കും. ഏതെങ്കിലും ഉത്സവസമയത്ത് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതല്ലാതെ ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരെ ഇന്‍ഷൂര്‍ ചെയ്യുന്നത് ഇതാദ്യമാണ്. ക്ഷേത്ര ജീവനക്കാര്‍ക്ക് മെഡിക്കല്‍ റീ ഇമ്പേഴ്‌സ്മന്റെും ആവിഷ്‌കരിച്ചിട്ടുണ്ട്. എസ്റ്റാബ്ലിഷ്മന്റെ് ജീവനക്കാര്‍ക്ക് നല്‍കുന്ന അതേ വ്യവസ്ഥയിലാണ് ജീവനക്കാര്‍ക്ക് റീ ഇമ്പേഴ്‌സ്മന്റെ് നടപ്പാക്കുന്നത്.
രണ്ട് പദ്ധതികളുടെയും ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11ന് സ്വരാജ് റൗണ്ടില്‍ ചിന്മയമിഷന്‍ ഹാളില്‍ മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ചടങ്ങില്‍ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ പ്രധാന സംഘാടകരെയും ഹരിതക്ഷേത്രം ഡോക്യുെമന്ററിയുടെ അണിയറ പ്രവര്‍ത്തകരെയും ആദരിക്കും.
https://www.facebook.com/Malayalivartha