അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; ഗർഭസ്ഥ ശിശുവിനെ ചവിട്ടിക്കൊന്നു... കുടുംബത്തിലെ നാലുപേരെയും ചവിട്ടി തേച്ച്... അക്രമികളെ പിടികൂടാതെ പോലീസ്; സംഭവം കോഴിക്കോട്

ഒരു കുടുംബത്തിലെ നാല് പേര്‍ക്കും അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം. ഗര്‍ഭിണിയുടെ വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് നാലുമാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു മരിച്ചു. കഴിഞ്ഞ മാസം 28 രാത്രിയാണ് താമരശേരി തേനംകുഴി സിബി ചാക്കോയ്ക്കും ഭാര്യ ജ്യോത്സനയ്ക്കും രണ്ടു മക്കള്‍ക്കും അയല്‍വാസി പ്രജീഷില്‍ നിന്നു മര്‍ദ്ദനമേറ്റത്.
ഗര്‍ഭിണിയായ ജ്യോത്സ്‌നയ്ക്ക് വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് രക്തസ്രാവമുണ്ടാകുകയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ നാലുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചു. സിബിക്കും ജ്യോത്സ്‌നയ്ക്കും മൂന്നും ഏഴും വയസുള്ള രണ്ടുകുട്ടികള്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. ഇവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അതെ സമയം അയല്‍വാസിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുന്ന വിവരം പൊലീസില്‍ അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്തിയില്ലെന്നും ഇവര്‍ പറയുന്നു. സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും കോടഞ്ചേരി പൊലീസ് പ്രതികളെ പിടികൂടിയിട്ടില്ല. അക്രമികളെ പിടികൂടാതെ കോടഞ്ചേരി പൊലീസ് നിസംഗതപുലര്‍ത്തുന്നതായാണ് പരാതി.
https://www.facebook.com/Malayalivartha