സാമൂഹിക സുരക്ഷ പെന്‍ഷന്‍ വീട്ടിലെത്തിക്കുമ്പോള്‍ ഗുണഭോക്താവില്‍നിന്ന് സാമ്പത്തിക സഹായം ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്യരുതെന്ന് സഹകരണ വകുപ്പിന്റെ സര്‍ക്കുലര്‍

സാമൂഹിക സുരക്ഷ പെന്‍ഷന്‍ വീട്ടിലെത്തിക്കുമ്പോള്‍ ഗുണഭോക്താവില്‍നിന്ന് സാമ്പത്തിക സഹായം ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്യരുതെന്ന് സഹകരണ വകുപ്പിന്റെ സര്‍ക്കുലര്‍. കഴിഞ്ഞ തവണ പെന്‍ഷന്‍ വീടുകളില്‍ എത്തിച്ച സഹകരണ സംഘം ജീവനക്കാരില്‍ ചിലര്‍ പാരിതോഷികം ആവശ്യപ്പെട്ടതായി നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. 20,000 രൂപവരെ കിട്ടിയ ഗുണഭോക്താക്കളില്‍നിന്ന് ചായ കുടിക്കാനായി കാശ് വാങ്ങിയെന്നായിരുന്നു പരാതി. തുടര്‍ന്നാണ് വീണ്ടും പെന്‍ഷന്‍ വിതരണം
ചെയ്യുന്നതിനു മുന്നോടിയായി ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയത്.
വീട്ടിലെത്തി കൈയൊപ്പ് അല്ലെങ്കില്‍ വിരലടയാളം രേഖപ്പെടുത്തി ഗുണഭോക്താവിന് മാത്രമേ പെന്‍ഷന്‍ കൈമാറാവൂ, ഗുണഭോക്താവിനെക്കുറിച്ച് നല്ല രീതിയില്‍ അന്വേഷിച്ചിട്ടും ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തില്‍ മാത്രമേ അതത് മോണിറ്ററിങ് കമ്മിറ്റിയുടെ അനുവാദത്തോടെ പെന്‍ഷന്‍ തുക തിരിച്ചടക്കാവൂ എന്നും നിര്‍ദേശമുണ്ട്. നേരത്തേ ആളില്ലെന്ന കാരണം പറഞ്ഞ് നിരവധി പേരുടെ പെന്‍ഷന്‍ മടക്കിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പെന്‍ഷന്‍ വിതരണ വേളയില്‍ ഗുണഭോക്താവ് മരണപ്പെട്ടു, പുനര്‍വിവാഹിതയായി എന്നിങ്ങനെ ബോധ്യമായാല്‍ സഹകരണ സംഘം സെക്രട്ടറിയെ വിവരം അറിയിക്കണമെന്നും സെക്രട്ടറി ഇത് 'സേവന' സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha