ഗുണ്ട ബിനുവിന്റെ വളര്‍ച്ച... ചെന്നൈയില്‍ 73 ഗുണ്ടകളെ പിടികൂടിയത് മലയാളി ഗുണ്ടാനേതാവ് പി.ബിനുവിന്റെ ജന്മദിന പാര്‍ട്ടിയില്‍

കൊലപാതകമുള്‍പ്പെടെ വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ മലയാളി ഗുണ്ടാനേതാവ് പി.ബിനുവിന്റെ ജന്മദിന പാര്‍ട്ടി സംഘടിപ്പിച്ചതു ചെന്നൈയിലെ വിഐപിയെന്നു പൊലീസ് നിഗമനം . ആഘോഷവേദിയില്‍ നിന്നു പിടികൂടിയ 73 ഗുണ്ടകളെ ചോദ്യം ചെയ്തതില്‍ നിന്നാണു ഇത് സംബന്ധിച്ച സൂചനകള്‍ പോലീസിന് ലഭിച്ചത്.
വര്‍ഷങ്ങളായി ചെന്നൈയില്‍ താമസിക്കുന്ന ബിനു തൃശൂര്‍ സ്വദേശിയാണെന്നു പൊലീസ് പറഞ്ഞു . തിരുവനന്തപുരം സ്വദേശിയാണെന്നാണു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. തൃശൂരില്‍ നിന്നു ജോലി തേടി ചെന്നൈയിലേക്കു കുടിയേറിയതാണു കുടുംബമെന്ന് പൊലീസ് വിശദമാക്കി. ചായക്കട ജോലിക്കാരനായിട്ടാണ് ബിനുവിന്റെ ചെന്നൈ ജീവിതം തുടങ്ങിയത്. പിന്നീട് ചെറിയ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായി പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ പിണിയാളായി. കരാട്ടേ വിദഗ്ധന്‍ കൂടിയായ ബിനു പിന്നീടു ഗുണ്ടാസംഘ ത്തലവനാവുകയായിരുന്നു.
പ്രമേഹമുള്‍പ്പെടെയുള്ള അസുഖങ്ങള്‍ അലട്ടിയതിനാല്‍ നാലുവര്‍ഷം മുമ്പു കേരളത്തിലേക്കു പിന്‍വാങ്ങിയിരുന്നു. എന്നാല്‍, ഈയിടെ വീണ്ടും അധോലോകത്തു സജീവമാകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണു നാല്‍പതാം പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചതും ഗുണ്ടകളെയെല്ലാം ആഘോഷത്തിനായി ക്ഷണിച്ചതും.
പിറന്നാള്‍ ആഘോഷത്തിനെത്തിയ ക്രിമിനലുകളെ വിദഗ്ധമായി കുടുക്കിയത് അമ്ബാട്ടൂര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ സര്‍വേശ് വേലുവിന്റെ ഇടപെടലുകള്‍ ആണ്. ഗുണ്ടാ നേതാവ് ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ക്രിമിനലുകള്‍ എത്തുന്ന വിവരം ലഭിച്ച ഉടന്‍ കമ്മിഷണര്‍ എ.കെ.വിശ്വനാഥനെ സര്‍വേശ് അറിയിച്ചതാണ് വലിയൊരു ക്രിമിനല്‍ സംഘത്തെ ഒറ്റ രാത്രി കൊണ്ട് കുടുക്കാന്‍ സഹായിച്ചത്.
https://www.facebook.com/Malayalivartha