വർഷങ്ങൾ കാത്തിരുന്ന് കിട്ടിയ പൊന്നുമോന്റെ ചേതനയറ്റ ശരീരം കണ്ടുനിൽക്കാനാകാതെ മാതാപിതാക്കൾ; പ്രതിശ്രുത വരന്റെ മരണത്തിൽ ഹൃദയം തകർന്ന് വധു! ഉറ്റ സുഹൃത്തുക്കളുടെ മരണവും ബന്ധുക്കളുടെ വിലാപവും കണ്ടുനിൽക്കാനാകാതെ ഒരു നാട്...

കിളിമാനൂരില്‍ ഇന്നലെ പുലര്‍ച്ചയുണ്ടായ വാഹനപകടത്തില്‍ മരിച്ച വിഷ്ണുവിന്റെ മൃതദേഹം വിവാഹത്തിന് തയ്യാറാക്കിയ പന്തലിലേയ്ക്ക് കൊണ്ടു വന്നപ്പോള്‍ തകര്‍ന്നത് ഒരു നാടിന്റെ ഹൃദയം. ഇന്ന് വിവാഹം നടക്കാനിരിക്കേ വിഷ്ണുവിനെ മരണം തട്ടിയെടുത്തത് ഉള്‍ക്കൊള്ളാനാകാതെ കുടുംബം തകര്‍ന്നു നില്‍ക്കുകയാണ്. വാമനപുരം ആനാകുടി ഊന്നന്‍പാറ വിഷ്ണു നിവാസില്‍ പൃഥ്വിരാജ്-ജയ ദമ്പതികളുടെ മകനാണ് വിഷ്ണു(25). ബന്ധുവും ഉറ്റ സുഹൃത്തും അയല്‍വാസിയുമായ ശ്യം(23)മുമാണ് ബൈക്കപകടത്തില്‍ മരിച്ചത്. കെ ശശിയുടെയും സുമതിയുടെയും ഏകമകനാണ് ഒന്‍പതു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച ശ്യാം.
ഇന്ന് വിവാഹത്തിനായുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി, അതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം. വിഷ്ണു, അച്ഛന്‍ പൃഥ്വിരാജ്, അനിയന്‍ അനന്തു എന്നിവര്‍ യുഎഇയിലാണ് ജോലി ചെയ്യുന്നത്. വിവാഹ നിശ്ചയത്തിനായി ഒന്‍പതു മാസം മുന്‍പ് എത്തി മടങ്ങിയ വിഷ്ണു വിവാഹത്തിനായാണ് ഇപ്പോള്‍ എത്തുന്നത്. പൃഥ്വിരാജും സഹോദരനും ആഴ്ചകള്‍ക്ക് മുന്‍പെത്തി പന്തലിടലും മറ്റ് ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസങ്ങളായി വീട്ടില്‍ സന്ദര്‍ശകരും എത്തി തുടങ്ങി. തൊളികുഴി സ്വദേശിയായ സുഹൃത്തിനെ വീട്ടിലെത്തിച്ചു മടങ്ങുന്നതിനിടെയാണ് തടി ലോറിയുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. വിഷ്ണു സംഭവ സ്ഥലത്തും, ശ്യാം ആശുപത്രിയിലും മരിച്ചു.
2.30നു രണ്ടു ആംബുലന്‍സുകളിലായി മൃതദേഹങ്ങള്‍ കൊണ്ടുവന്നു. ആദ്യം ശ്യാമിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനമാണു വന്നത്. മൃതദേഹം ശ്യാമിന്റെ വീട്ടിലെത്തിയപ്പോള്‍ ഉയര്‍ന്ന കരച്ചില്‍ വിഷ്ണുരാജിന്റെ വീട്ടിലും കേള്‍ക്കാമായിരുന്നു. ഈ സമയം വിഷ്ണുരാജിന്റെ മൃതദേഹവും വീട്ടിലെത്തി. ഇരുവീടുകളിലും ഉയര്‍ന്ന കരച്ചില്‍ ഹൃദയഭേദകമായി. ഗുരുതരമായ പരുക്കായിരുന്നതിനാല്‍ മുഖം കാണിക്കാതെയാണു മൃതദേഹം പൊതുദര്‍ശനത്തിനു വച്ചത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ സാമൂഹികസാംസ്‌കാരിക രാഷ്ര്ടീയ രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി. വൈകിട്ട് നാലിനു സംസ്‌കാരം നടന്നു. ശ്യാം ഏക മകന്‍; കുടുംബത്തിന്റെ എക അത്താണി. വര്‍ഷങ്ങളുടെ പ്രാര്‍ഥനയോടെയുള്ള കാത്തിരിപ്പിനൊടുവിലാണ് ഊന്നന്‍പാറ വീഴവിള വീട്ടില്‍ ശശിസുമതി ദമ്പതികള്‍ക്കു ശ്യാം ജനിക്കുന്നത്.
സിഐടിയു ഊന്നന്‍പാറ യൂണിറ്റ് തൊഴിലാളിയായ വാര്‍ധക്യത്തിലെത്തി നില്‍ക്കുന്ന ശശിക്കും സുമതിക്കും ഏക പ്രതീക്ഷയും അത്താണിയും ശ്യാം ആയിരുന്നു. പ്ലമിങ്, വയറിങ് ജോലികള്‍ പഠിച്ചിട്ടുള്ള ശ്യാം കുറച്ചുകാലം അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജോലികളും നോക്കിയിട്ടുണ്ട്. ടൈല്‍സ് വിരിക്കുന്നതിനു വൈദഗ്ദ്യമുണ്ടായിരുന്നതിനാല്‍ വീടുകളില്‍ ആ ജോലിക്കും പോകുമായിരുന്നു. ജോലിയില്ലാത്ത ദിവസങ്ങളില്‍ വെറുതെ നില്‍ക്കാതിരിക്കാന്‍ ഒരു ഓട്ടോറിക്ഷ വാങ്ങി. ഏതു സമയത്തും സഹായത്തിനു വിളിച്ചാല്‍ ഓടിയെത്തുമെന്നു ശ്യാമിനെക്കുറിച്ചു നാട്ടുകാര്‍.
ബന്ധുവും സുഹൃത്തുമായ വിഷ്ണുരാജിനൊപ്പം സുഹൃത്തിനെ കൊണ്ടുവിടാന്‍ ബൈക്കില്‍ കൂടെ പോകവെയാണ് അപകടം. ഉച്ചകഴിഞ്ഞു മൃതദേഹം വീട്ടിലെത്തിക്കുമ്പോള്‍ യുവാക്കളുടെ വലിയ കൂട്ടം അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ സാമൂഹിക സാംസ്‌കാരിക രാഷ്ര്ടീയ രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി. ഇരുവീടുകളിലും ഒരേ സമയത്താണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
https://www.facebook.com/Malayalivartha