ചരിത്ര കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന മാമാങ്കത്തിന്റെ ഷൂട്ടിംഗ് നാളെ തുടങ്ങുന്നു

മമ്മൂട്ടി ചരിത്രകഥാപാത്രമായി അഭിനയിച്ച സിനിമകള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. മറ്റൊരു ചരിത്ര കഥാപാത്രമായി മമ്മൂട്ടിയെത്തുകയാണ്. മാമാങ്കം എന്ന ചിത്രീകരണം മംഗലാപുരത്ത് നാളെ തുടങ്ങും. മമ്മൂട്ടി ആദ്യ ദിവസം തന്നെ ജോയിന്‍ ചെയ്യും. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആദ്യ ഷെഡ്യൂളിനാണ് തുടക്കമാകുന്നത്.
നവാഗതനായ സജീവ് പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഇന്ത്യന്‍ സിനിമയിലെ അതികായരാണ്. പ്രശസ്ത തെന്നിന്ത്യന്‍ ഛായാഗ്രാഹകനായ ജിം ഗണേശാണ് മാമാങ്കത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. ക്വീന്‍ ഫെയിം ധ്രുവന്‍, നീരജ് മാധവ് തുടങ്ങിയവരുള്‍പ്പെടെ വന്‍ താരനിര തന്നെ ഈബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വിശ്വരൂപം, ബില്ല 2, തുപ്പാക്കി, ആരംഭം തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ സംഘട്ടന സംവിധാനം നിര്‍വഹിച്ച വിദേശിയായ കെച്ചയാണ് മാമാങ്കത്തിന്റെ ഫൈറ്റ് മാസ്റ്റര്‍. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ വിഷ്ണു വര്‍ദ്ധന്റെ ഭാര്യ അനുവര്‍ദ്ധനാണ് മാമാങ്കത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നത്. വള്ളുവനാട്ടിലെ സാമൂതിരികളുടെ ഭരണകാലത്തെ വേഷവിധാനങ്ങള്‍ സവിശേഷതകളോടെയാണ് മാമാങ്കത്തിനു വേണ്ടി അനു ഒരുക്കുന്നത്. അജിത്ത് നായകനായ ആരംഭം, ബില്ല, വിവേകം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ കോസ്റ്റ്യൂം ഡിസൈനറാണ് അനുവര്‍ദ്ധന്‍.
തന്റെ സിനിമ ജീവിതത്തില്‍ ഏറ്റവും വലിയ പ്രോജക്ടാണ് ഇതെന്ന് മമ്മൂട്ടി അറിയിച്ചിരുന്നു. കേരള ചരിത്രത്തില്‍ വീരന്മാര്‍ തലയുയര്‍ത്തി നില്‍ക്കുന്ന മാമാങ്കം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന് മാമാങ്കം എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്. 17ആം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് മാമാങ്കം ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha