സിപിഐ എം മുന്‍ബ്രാഞ്ച് സെക്രട്ടറിയെ ആര്‍എസ് എസുകാര്‍ അതി ക്രൂരമായി ആക്രമിച്ചു; സംഭവം കുന്നംകുളം

സി പി ഐ (എം) മുന്‍ ബ്രാഞ്ച് സെക്രട്ടറി ഗണേശനെ ( 42) നെ ആര്‍ എസ് എസ് ക്രിമിനല്‍ സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഗണേശനെ ആദ്യം കന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുകാലുകള്‍ക്കും, കൈക്കും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച വൈകിട്ട് പൊന്നം സെന്ററില്‍ വെച്ചാണ് സംഭവമുണ്ടായത്. വൈകിട്ട് എഴരയോടെ ക്ലബിന്റെ യോഗം അവസാനിപ്പിച്ച് അംഗങ്ങള്‍ പിരിഞ്ഞു പോയതിനു ശേഷം ഗണേശന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നാല് ബൈക്കുകളിലും, ഒട്ടോയിലുമായെത്തിയ സംഘം വാളും, ഇരുമ്പ് പൈപ്പുകളുമുപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചത്.
പോര്‍ക്കുളം പഞ്ചായത്ത് രണ്ടാം വാര്‍ഡംഗം രേണുകയുടെ ഭര്‍ത്താവാണ് പരീക്കേറ്റ ഗണേശന്‍. ഇതിനു മുൻപ് വ്യാഴാഴ്ച്ച രാവിലെ ആറ് മണിക്ക് ജോലിക്ക് പോകന്നതിനിടെ വെട്ടിക്കടവ് പാലത്തിനു സമീപം വെട്ടിക്കടവ് ബ്രാഞ്ചംഗവും, മുന്‍ പഞ്ചായത്തംഗവുമായ നിഷിദ് കുമാറിനെ ആക്രമിസംഘം കൈയ്യേറ്റം ചെയ്തിരുന്നു. വൈകിട്ട് ഇതേ സംഘംം അക്ഷയ് എന്ന പതിനേഴുകാരനെയും അക്രമിച്ചിരുന്നു.
https://www.facebook.com/Malayalivartha