കുട്ടിയുടെ കയ്യും പിടിച്ച് നടന്ന മുത്തച്ഛനെ തള്ളിയിട്ട് നാലു വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച അന്യസംസ്ഥന തൊഴിലാളി അറസ്റ്റില്‍

കൊച്ചിയിൽ നാലു വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച അന്യസംസ്ഥന തൊഴിലാളി അറസ്റ്റില്‍. ഇതര സംസ്ഥാക്കാരനായ മുഹമ്മദ് ഇബ്നുള്‍ റഹ്മാനെ(31)യാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. തമ്മനം-ഇലവുങ്കല്‍ റോഡില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. നാലു വയസ്സുകാരന്‍ കൊച്ചു മകനുമായി മുടിവെട്ട് കടയില്‍ നിന്ന് മടങ്ങുകയായിരുന്നു മുത്തച്ഛന്‍.
കുട്ടിയുടെ കയ്യും പിടിച്ചാണ് വീട്ടിലേയ്ക്ക് നടന്നത്. ഇതിനു പിന്നാലെ ഓടിയെത്തിയ യുവാവ് കുട്ടിയെ പിടിച്ചുകൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച മുത്തച്ഛനെ തള്ളിയിടുകയായിരുന്നു. സംഭവം കണ്ട പരിസരവാസികള്‍ ഓടിയെത്തി കുഞ്ഞിനെ രക്ഷിക്കുകയും ഇബ്നൂള്‍ റഹ്മാനെ തടഞ്ഞു വെയ്ക്കുകയും ചെയ്തു. പാലാരിവട്ടം പോലീസെത്തി യുവാവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
മാനസികാസ്വസ്ഥ്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി. കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് തൃശ്ശൂരിലേയ്ക്ക് കൊണ്ടു പോയത്.
https://www.facebook.com/Malayalivartha