അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് വിജിലന്‍സ്; കേസ് നിലനില്‍ക്കുമെന്നും പത്ത് ദിവസത്തിനകം പുതിയ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് വിജിലന്‍സ്. കേസ് നിലനില്‍ക്കുമെന്നും പത്ത് ദിവസത്തിനകം പുതിയ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. ബാബുവിനെതിരായ കേസില്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേയാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം അന്വേഷണ സംഘം വീണ്ടും മൊഴിയെടുത്തത്.
ബാബുവിന്റെ സ്വത്തില്‍ പകുതിയോളവും അനധികൃതമെന്ന് വിജിലന്‍സ് കണ്ടെത്തി. ബാബു നല്‍കിയ പുതിയ വിശദീകരണവും തൃപ്തികരമല്ലെന്നാണ് വിജിലന്‍സ് നിലപാട്. അദ്ദേഹത്തിനെതിരായ വിജിലന്‍സ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും രണ്ടു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയില്‍ നേരത്തേ അറിയിച്ചിരുന്നു.
ബാബുവിന്റെ ബിനാമിയെന്ന് വിജിലന്‍സ് ആരോപിച്ച ബാബുറാമിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് വിജിലന്‍സ് ഡയറക്ടര്‍ ഇക്കാര്യം അറിയിച്ചത്.
https://www.facebook.com/Malayalivartha