നഴ്സുമാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്; വ്യാഴാഴ്ച്ച സംസ്ഥാന വ്യാപക പണിമുടക്ക്

ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ നഴ്സുമാർ തുടരുന്ന സമരം ഒത്തുതീർപ്പാക്കത്തിൽ പ്രതിഷേധിച്ച് നടന്ന ദേശീയപാത ഉപരോധത്തിനു നേരെ പോലീസ് ലാത്തിച്ചാർജ്. അഞ്ചു നഴ്സുമാര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. സമരം ചെയ്യുന്ന നഴ്സുമാർക്ക് പിന്തുണയുമായി വ്യാഴാഴ്ച്ച സംസ്ഥാന വ്യാപകമായി നഴ്സുമാർ പണിമുടക്കും.
ഉപരോധത്തെത്തുടർന്ന് യുഎൻഎ യുടെ സംസ്ഥാന പ്രസിഡന്‍റ് ജാസ്മിന്‍ ഷാ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. 175 ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ തയാറാകാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിന് പിന്നാലെ യു.എന്‍.എ സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം മുതൽ നിരാഹാരം ആരംഭിച്ചിരുന്നു.
സമരം ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ഇതേതുടർന്ന് സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നഴ്സുമാര്‍ ഇന്ന് ദേശീയപാത ഉപരോധിച്ചത്. വരും ദിവസങ്ങളിൽ നഴ്സുമാരുടെ സമരം കൂടുതൽ ശക്തമാകും.
https://www.facebook.com/Malayalivartha