ഓര്‍ക്കാട്ടേരിയിലും കൊയിലാണ്ടിയിലും സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ഇതിനു പിന്നില്‍ ആര്‍.എം.പി പ്രവര്‍ത്തകരെന്ന് ആരോപണം

വടകരയ്ക്കടുത്ത് ഓര്‍ക്കാട്ടേരിയിലും കൊയിലാണ്ടിയിലും സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.പി.എം-ആര്‍.എം.പി സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ് ഓര്‍ക്കാട്ടേരി. ഇവിടെ സി.പി.എം പ്രവര്‍ത്തകനായ ബ്രജിത്തിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ ആര്‍.എം.പി പ്രവര്‍ത്തകരാണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. ഇന്നലെ വൈകുന്നേരത്തോടെ ഓര്‍ക്കാട്ടേരിയിലെ ആര്‍.എം.പി ഓഫീസ് ഒരു സംഘം അടിച്ച് തകര്‍ത്തിരുന്നു. ഇതിനുപിന്നാലെയാണ് സി.പി.എം പ്രവര്‍ത്തകനായ ബ്രിജിത്തിന് വെട്ടേൽക്കുന്നത്. കൊയിലാണ്ടി പുളിയഞ്ചേരിയില്‍ നിന്നാണ് സി.പി.എം ലോക്കല്‍ സെക്രട്ടറി അടക്കമുള്ളവര്‍ക്കും വെട്ടേറ്റു.
പുളിയഞ്ചേരി കെ.ടി.എസ് വായനശാലയില്‍ ഇരിക്കുകയായിരുന്ന സംഘത്തിനാണ് വെട്ടേറ്റത്. സംഭവത്തിൽ പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭാ പരിധിയില്‍ നാളെ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha