നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത് ; കോഴിക്കോട് സ്വദേശി അറസ്റ്റില്‍, 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തു

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്. 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശിയെ പിടികൂടി. കഴിഞ്ഞ ജനുവരിയില്‍ മാത്രം 12 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ ശ്രമിക്കുമ്പോള്‍ സംശയം തോന്നിയ കോഴിക്കോട് സ്വദേശിയെ പരിശോധിച്ചപ്പോഴാണ് സ്പീക്കറിനുളളില്‍ ഒരു കിലോയോളം സ്വര്‍ണ്ണം കണ്ടെത്തിയത്.
ഇവ 32 ലക്ഷത്തി അന്‍പതിനായിരം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ പറഞ്ഞു. അസിസ്റ്റന്റ് കമ്മീഷണര്‍മാരായ റോമി പൈനാടന്‍, റോയ് വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോഴിക്കോട് സ്വദേശി കാരിയര്‍ ആണെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha