മൂന്നാറിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു

പതിനഞ്ചുവയസുകാരിയായ പെണ്‍കുട്ടിയുടെ വിവാഹം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ബൈസണ്‍വാലി മുട്ടുകാട് ചൊക്കര്‍മുടി സ്വദേശിനിയായ ഈ പെൺകുട്ടിയും ബന്ധുവും വട്ടവട സ്വാമിയാര്‍ അള സ്വദേശിയുമായ യുവാവും തമ്മിലുള്ള വിവാഹം നടത്താനിരിക്കുകയായിരുന്നു ബന്തുക്കൾ.
വിവാഹ ചടങ്ങുകളോടനുബന്ധിച്ച് കഴിഞ്ഞദിവസം യുവാവ് പെണ്‍കുട്ടിക്കൊപ്പം വട്ടവടയിലെത്തിയിരുന്നു. വിവാഹത്തെക്കുറിച്ച് രഹസ്യ സൂചന ലഭിച്ച മൂന്നാര്‍ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരായ ജോണ്‍ എസ്.എഡ്വിന്‍, ആര്‍.ജാന്‍സി എന്നിവര്‍ വട്ടവടയിലെത്തി വിവാഹം തടയുകയായിരുന്നു. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായശേഷമേ വിവാഹം നടത്തൂവെന്നും ഇരുകുടുംബങ്ങളില്‍നിന്നും ഇവര്‍ എഴുതി വാങ്ങുകയും ചെയ്തു. പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം അയക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha