ലുലുവില്‍ ചക്കക്കുരുവിന്റെ വില 3500 രൂപ, ഇവന് ആവശ്യക്കാര്‍ ഏറെ,... വില കേട്ട് കണ്ണുതള്ളേണ്ട യഥാര്‍ത്ഥ സംഭവം ഇതാണ്

മലയാളികള്‍ക്ക് പണ്ട് മുതല്‍ക്കെ ചക്ക വിഭവങ്ങള്‍ ഏറെ ഇഷ്ടമുള്ള ഒന്നാണ്. ചക്ക കൊണ്ട് പലതരം വിഭവങ്ങള്‍ ഉണ്ടാക്കിയിരുന്നു.
ചക്ക തോരന്‍, ചക്ക അവിയല്‍, ചക്ക വരട്ടി, ചക്ക പായസം അങ്ങനെ നിരവധി വിഭവങ്ങള്‍. ചക്കക്കുരു കൊണ്ടും നിരവധി വിഭവങ്ങള്‍ ഉണ്ടാക്കും. ഇപ്പോള്‍ ലുലുവില്‍ ചക്കക്കുരുവിന് വന്‍ ഡിമാന്റാണ്. വില എത്ര കൂടിയാലും ചക്കക്കുരു വാങ്ങാന്‍ മലയാളികള്‍ തയ്യാറാണ്.
ലുലുവില്‍ 'ചക്കക്കുരു' കിലോ 3500 രൂപ എന്ന വാര്‍ത്ത ചിത്രം സഹിതം പ്രചരിക്കുന്നത്. പരിശോധിച്ചപ്പോള്‍ സംഭവം ശരിയാണ്. കാഴ്ചയില്‍ തനി ചക്കക്കുരു , എന്നാല്‍ ബ്രസീല്‍ നട്ട് ആണ് വിഭവം.
കാഴ്ചയിലെ സാമ്യം ഒഴിവാക്കിയാല്‍ ബ്രസീല്‍ നട്ടിന് ചക്കകുരുവുമായി ഒരു ബന്ധവുമില്ല.രുചിയിലും ഗുണത്തിലും വ്യത്യസ്തന്‍. വിലകെട്ടലാണ് ബോധം പോകുക. കിലോക്ക് 3000 മുതല്‍ 3500 രൂപ വരെ വരും.
സൗത്ത് അമേരിക്കയില്‍ വിപുലമായി കൃഷി ചെയ്യപ്പെടുന്ന ഒരിനം മരത്തില്‍ നിന്നാണ് ബ്രസീല്‍ നട്ട് കേരളത്തിലെ വിപണികളില്‍ എത്തുന്നത്. എന്തുകൊണ്ടാണ് ഈ നട്ട് ഇത്ര പ്രശസ്തം എന്നറിയോ? സെലെനിയം ധാരാളമായി അടങ്ങിയ ബ്രസീല്‍ നട്ടിന് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.
ബ്രസീല്‍ നട്ട് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് കാന്‍സര്‍ തടയുന്നതിന് സഹായിക്കും.കുടുക്കയുടെ ആകൃതിയില്‍ ഉള്ളതും തേങ്ങാ പോലെ കട്ടിയുള്ളതുമായ തോടിനുള്ളില്‍ ത്രികോണാകൃതിയില്‍ നിരവധി പരിപ്പ് ഉണ്ടാകും.ഇത് പാകമാകുമ്പോള്‍ താനേ പൊട്ടിയാണ് നട്ടുകള്‍ പുറത്ത് വരുന്നത്.
നാരുകള്‍, പ്രോട്ടീന്‍ നിരവധി വൈറ്റമിന്‍ എന്നിവയുടെ സമ്പന്ന കലവറയാണ് ബ്രസീല്‍നട്ട്. തിയാമിന്‍, മഗ്‌നീനീഷ്യം,സെലേനിയം,ഫോസ്ഫറസ്, സിങ്ക്,മാഗനീസ്, വിറ്റാമിന്‍ ഇ, ഒമേഗാ 6 ഫാറ്റി ആസിഡുകള്‍ എന്നിവ ഇവയില്‍ ചിലത് മാത്രം.
പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും വരെ നല്ലതാണ് ബ്രസീല്‍ നട്ട്. ഇതില്‍ നിന്ന് എണ്ണയും എടുക്കാറുണ്ട്. അമിതവണ്ണം കുറയ്ക്കാനും ഇത് നല്ലതാണ്. വില അധികമായതിനാല്‍ 100 ഗ്രാം വെച്ച് വാങ്ങി ഉപയോഗിക്കാം.
https://www.facebook.com/Malayalivartha