അലമുറയിട്ട് കരയുന്ന ബന്ധുക്കൾ ചുറ്റിലും...പ്രണയിനിയുടെ ചേതനയറ്റ ശരീരത്തെ താലി ചാർത്തി യുവാവ്! വിധിയെ തോൽപ്പിച്ച ആ രംഗം കണ്ണുകളെ ഈറനണിയിക്കും

സ്വന്തമാക്കാൻ ആഗ്രഹിച്ച പെൺകുട്ടിയെ വിധി തട്ടിയെടുത്തപ്പോൾ വിധിയെ തോല്പിച്ച് പ്രണയിനിയുടെ മൃതദേഹത്തെ താലികെട്ടി യുവാവ്. കണ്ണുകളെ ഈറനണിയിക്കുന്ന ഈ സംഭവങ്ങൾ അരങ്ങേറിയത് തമിഴ് നാട്ടിലാണ്. ജീവിതത്തിൽ ഒന്നിക്കാൻ കഴിഞ്ഞില്ലെങ്കിലും മരിച്ചാലും മറക്കാൻ കഴിയാത്ത പ്രണയത്തെ തുറന്നു കാണിച്ചിരിക്കുകയാണ് ഈ യുവാവ്.
അകാലത്തില്‍ പൊലിഞ്ഞ് പോയ തന്റെ പ്രിയതമയുടെ കഴുത്തില്‍ താലി കെട്ടുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. യുവാവ് നിര്‍വികാരനായി താലി കെട്ടുന്നതും സുഹൃത്തുക്കളും ബന്ധുക്കളും യുവാവിനെ ആശ്വസിപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ദൃശ്യങ്ങളിൽ യുവാവ് മരിച്ച കാമുകിയുടെ അടുത്ത് നിന്ന് മാറാതെ നില്‍ക്കുകയാണ്. മറ്റുള്ളവര്‍ മാറ്റാന്‍ ശ്രമിക്കുമ്പോൾ മാറാതെ മൃതദേഹത്തെ കെട്ടിപ്പിടിക്കുന്നതും തുടര്‍ന്ന് പോക്കറ്റിൽ നിന്ന് താലിയെടുക്കുകയുമാണ് ചെയ്യുന്നത്. മറ്റുള്ളവര്‍ വിലക്കുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ താലികെട്ടുകയാണ് യുവാവ്.
സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ഉയര്‍ത്തി താലികെട്ടാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്. തുടര്‍ന്ന് കയ്യിലുള്ള സിന്ദൂരം കയ്യില്‍ എടുക്കുകയും ആചാര പ്രകാരം കുട്ടിയുടെ നെറ്റിയില്‍ ചാര്‍ത്തുകയും പിന്നീട് നെറ്റിയില്‍ തൊടുകയും ചെയ്യുന്നു. ഈ സമയത്ത് കൂടെ ഉള്ള ബന്ധുക്കള്‍ അലമുറയിട്ട് കരയുകയാണ്. തുടര്‍ന്ന് യുവാവിനെ അവിടെ നിന്നും മാറ്റുന്നു.
തമിഴ് സൈബര്‍ ലോകത്ത് ചർച്ചവിഷയമായി മാറിയ ഈ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ ഈ വീഡിയോ എപ്പോഴാണ് നടന്നത് എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
https://www.facebook.com/Malayalivartha