സംഭവം ദുബായില്‍: മുന്‍ ഭാര്യയെ ആസിഡൊഴിച്ച് കൊല്ലാന്‍ ശ്രമിച്ച യുഎഇ പൗരന് 15 വര്‍ഷം തടവും 21,000 ദിര്‍ഹം പിഴയും

മുന്‍ഭാര്യയെ ആസിഡൊഴിച്ച് കൊല്ലാന്‍ ശ്രമിച്ച യുഎഇ പൗരന് കടുത്ത ശിക്ഷ. മുന്‍ ഭര്‍ത്താവിനെ 15 വര്‍ഷം തടവിനും 21,000 ദിര്‍ഹം പിഴയ്ക്കും ദുബയ് കോടതി ശിക്ഷിച്ചു. 2015 സപ്തംബറില്‍ നടന്ന സംഭവത്തിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. തൊഴില്‍ രഹിതനായ 44 കാരന്‍ മുന്‍ഭാര്യ ജോലി ചെയ്യുന്ന ക്ലിനിക്കിലെത്തി മുഖത്തും ശരീരത്തിലും സള്‍ഫ്യൂരിക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ക്ലിനിക്കില്‍ അതിക്രമിച്ചു കയറി വാതില്‍ അകത്ത് നിന്ന് പൂട്ടിയ ശേഷമായിരുന്നു അക്രമം. ശരീരത്തില്‍ 80 ശതമാനം സ്ഥലത്തും പൊള്ളലേറ്റ യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചതിനാല്‍ രക്ഷപ്പെടുകയായിരുന്നു.
മുന്‍ ഭര്‍ത്താവ് ക്ലിനിക്കിലേക്ക് വരുന്നത് കണ്ട് ഈജിപ്തുകാരനായ സുരക്ഷാ ജീവനക്കാരനോട് അയാളെ തടയാന്‍ താന്‍ വിളിച്ചു പറഞ്ഞിരുന്നെങ്കിലും അതിനു മുമ്പേ അകത്തുകയറി വാതില്‍ അടച്ചു പൂട്ടി ആസിഡൊഴിക്കുകയായിരുന്നുവെന്ന് യുവതി കോടതിയില്‍ പറഞ്ഞു. ഷാംപൂ ബോട്ടിലില്‍ ഒളിപ്പിച്ചായിരുന്നു ആസിഡ് കൊണ്ടുവന്നത്.
ആക്രമണത്തിനിടയില്‍ പൊള്ളലേറ്റ ഇയാള്‍ കൈകളില്‍ തൈര് പുരട്ടുന്നത് താന്‍ കണ്ടതായി ക്ലിനിക്കിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ക്ലിനിക്കിലെ അത്യാഹിത വിഭാഗത്തില്‍ കൈകളിലേറ്റ പൊള്ളലിന് ചികില്‍സ തേടിയെത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും അവളെ കൊല്ലണമെന്നായിരുന്നു തന്റെ ലക്ഷ്യമെന്ന് ഇയാള്‍ പിറുപിറുക്കുന്നത് കേട്ടതായും പോലിസ് അറിയിച്ചു.
സ്ത്രീയെ വധിക്കാന്‍ മന:പൂര്‍വം പദ്ധതി ആസൂത്രണം ചെയ്തുവെന്നതാണ് ദുബയ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പ്രതിക്കെതിരേ ചുമത്തിയ കുറ്റം. എന്നാല്‍ തനിക്ക് അബദ്ധം പറ്റിയതാണെന്നും ചെയ്തുപോയ തെറ്റില്‍ പശ്ചാത്തപിക്കുന്നതായും ഇയാള്‍ കോടതിയെ അറിയിച്ചു. 15 വര്‍ഷം തന്നോടൊപ്പം ജീവിച്ച ഭാര്യയെ കൊല്ലണമെന്ന് തനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും തന്റെ അഞ്ച് മക്കളുടെ മാതാവ് കൂടിയായ അവരെ ഇനി ഉപദ്രവിക്കില്ലെന്നും ഇയാള്‍ പറഞ്ഞു. നിയമ വിധേയമായല്ലാതെ മുന്‍ ഭാര്യയുടെയോ മക്കളുടെയോ അടുത്തേക്ക് പോലും പോവില്ലെന്നും ഇയാള്‍ പറഞ്ഞു നോക്കിയെങ്കിലും കോടതി കനിഞ്ഞില്ല.
https://www.facebook.com/Malayalivartha