കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു

കെ. എസ്. ആര്‍. ടി. സിയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് സ്ഥാപനത്തെ രക്ഷപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. കോര്‍പ്പറേഷന്‍ സി. എം. ഡിയും ധനകാര്യ, ഗതാഗത സെക്രട്ടറിമാരും ഉള്‍പ്പെടുന്ന കമ്മിറ്റി എല്ലാമാസവും കെ.എസ്.ആര്‍.ടി.സിയുടെ മികവുകള്‍ ചര്‍ച്ച ചെയ്ത് പിഴവുകള്‍ തിരുത്തും. കിഫ്ബി അനുവദിച്ച പണം കൊണ്ട് 900 ബസുകള്‍ വാങ്ങുന്നതോടെ ബസുകളുടെ കുറവ് പരിഹരിക്കും.കെ.എസ്.ആര്‍.ടി.സിയെ മൂന്ന് മേഖലകളാക്കാനുള്ള നടപടികളും ആരംഭിച്ചു. കൊച്ചിയിലും കോഴിക്കോടും മേഖലാ ഓഫീസുകള്‍ തുറക്കും. ഹെഡ് ഓഫീസായ തിരുവനന്തപുരം മേഖലയില്‍ ട്രാന്‍സ്‌പോര്‍ട്ട് ഭവനിലെ കുറച്ചു ജീവനക്കാരെ ഈ മേഖലാ ഓഫീസുകളില്‍ നിയോഗിക്കും. മേഖലാ ഓഫീസര്‍മാരേയും നിയമിക്കും. ഓരോ മേഖലയേയും സ്വയംപര്യാപ്തമാക്കുന്ന പദ്ധതികളും നടപ്പാക്കും.
ഒരു മാസത്തിനുള്ളില്‍ പ്രതിദിന വരുമാനം എട്ടു കോടിയാക്കുക, സ്വന്തമായി ശമ്പളം നല്‍കാന്‍ കോര്‍പ്പറേഷനെ പ്രാപ്തമാക്കുക , പ്രൊഫ. സുശീല്‍ഖന്ന റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക. ഒരു ബസിന് 5.5 എന്ന അനുപാതത്തില്‍ ജീവനക്കാരെ വിന്യസിക്കുക, കണ്ടക്ടര്‍, െ്രെഡവര്‍ തസ്തികളില്‍ ഒഴികെ പുതിയ നിയമനം നടത്താതിരിക്കുക, എം പാനല്‍, താത്കാലിക ജീവനക്കാരെ നിയമിക്കാന്‍ പുതിയ മാനദണ്ഡം കൊണ്ടുവരിക, അലസന്മാരായ ജീവനക്കാരെ പിരിച്ചുവിടുക. സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ച് വരുമാനം കൂട്ടുക, കട്ടപ്പുറത്തിരിക്കുന്ന ബസുകള്‍ പണി ചെയ്ത് നിരത്തിലിറക്കുക
തുടര്‍ച്ചയായി ഹാജരാകാതെ മറ്റ് ജോലികള്‍ ചെയ്യുന്നതായി കണ്ടെത്തിയിട്ടുള്ള 1200 ജീവനക്കാരെ പരിച്ചുവിടുക
ചീഫ് ഓഫീസിലെ നിഷ്‌ക്രിയ തസ്തികള്‍ ഇല്ലാതാക്കുക. സംഘടനാ നേതാക്കളോ മാനേജ്‌മെന്റിന് വേണ്ടപ്പെട്ടവരോ ആണ് ഈ തസ്തികളില്‍ ജോലി ചെയ്യുന്നത്.
https://www.facebook.com/Malayalivartha