ഫോൺ കെണികേസ്; എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിവിധി റദ്ദാക്കണം എന്ന ആവശ്യവുമായി സമർപ്പിച്ച ഹര്‍ജി ഹൈക്കോടതിയില്‍ ഇന്ന് പരിഗണിക്കും

ഫോൺ കെണിക്കേസിൽ എ.കെ ശശീന്ദ്രനെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ഈ വിധി റദ്ദാക്കണം എന്ന ആവശ്യവുമായി തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷി ഹര്‍ജി സമർപ്പിച്ചിരുന്നു. ഈ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കാനിടയാക്കിയ സാഹചര്യം സംബന്ധിച്ച് വിശദീകരണം നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നിലവിലുള്ളപ്പോൾ പെണ്‍കുട്ടിയുടെ പരാതി മാത്രം പരിഗണിച്ച് കേസ് കീഴ്‌കോടതി റദ്ദാക്കി. കേസിന്റെ മുൻഗണന ക്രമവും മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എകെ ശശീന്ദ്രന്‍ സമൂഹത്തില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ് . ഇത്തരക്കാര്‍ക്കെതിരെയുള്ള പരാതികള്‍ ഈ രീതിയില്‍ തീര്‍പ്പാക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും . മാത്രമല്ല പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ആദ്യമൊഴിക്കും സത്യവാങ്മൂലത്തിനും വിരുദ്ധമാണ് പിന്നീട് കോടതിയില്‍ നല്‍കിയ മൊഴിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha