വീടിനു സമീപം കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; രഹസ്യ സന്ദേശത്തെത്തുടർന്നുള്ള അന്വേഷണത്തിൽ പത്തൊൻപതുകാരൻ പിടിയിൽ

വീടിനു സമീപം കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ പത്തൊൻപതുകാരൻ എക്സൈസ് സംഘത്തിന്റെ പിടിയിലായി. സംഭവത്തിൽ നൂറനാട് ഇടക്കുന്നം അയനിവിളയില്‍ സൈലേഷാണ് പിടിയിലായത്. വീടിന് പിറകിലുള്ള ബാത്ത്റൂമിനോട് ചേര്‍ന്ന് ചെടിച്ചട്ടിയിലാണ് കഞ്ചാവ് ചെടികള്‍ നട്ടിരുന്നത്. രണ്ടടി മുതല്‍ നാലടി വരെ ഉയരമുള്ള എട്ട് കഞ്ചാവ് ചെടികളാണുണ്ടായിരുന്നത്.
രഹസ്യ സന്ദേശത്തെത്തുടർന്നുള്ള അന്വേഷണത്തിൽ നൂറനാട് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയോടെ പിടികൂടുകയായിരുന്നു. സുഹൃത്ത് യുവാവിന് നല്‍കിയ കഞ്ചാവിന്റെ വിത്തുകൾ മുളപ്പിച്ച് ഉപയോഗിക്കാനായിരുന്നെന്നാണ് ഇയാള്‍ പറയുന്നത്.
https://www.facebook.com/Malayalivartha