ജയിലിൽ ഭീഷണിയുണ്ടായിരുന്നു; ഷുഹൈബിനെ ആക്രമിക്കാൻ ജയിൽ അധികൃതർ ഒത്താശ ചെയ്തു

മട്ടന്നൂരിൽ വെട്ടേറ്റ് മരിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ ജയിലിൽ ആക്രമിക്കാൻ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ ആരോപിച്ചു. ഇതിനായി സബ് ജയിലിൽ കഴിഞ്ഞിരുന്ന ഷുഹൈബിനെ ചട്ടം ലംഘിച്ച് സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയെന്നും സുധാകരൻ പറഞ്ഞു.
ഷുഹൈബിന് ഭീഷണി ഉണ്ടെന്ന റിപ്പോർട്ട് പൊലീസ് അവഗണിച്ചുവെന്നും സുധാകരൻ പറഞ്ഞു. ജയിൽ ഡി.ജി.പിയുടെ ഇടപെടൽ കൊണ്ടാണ് ഷുഹൈബിനെ അന്ന് രക്ഷിക്കാനായത്. ഷുഹൈബിന് ഭീഷണിയുണ്ടായിരുന്നതായി സഹതടവുകാരനായിരുന്ന ഫർസീൻ വെളിപ്പെടുത്തി. കാണിച്ചുതരാമെന്ന് സിപിഎം തടവുകാർ ഭീഷണിപ്പെടുത്തിയതായി ഫർസീൻ പറയുന്നു.
https://www.facebook.com/Malayalivartha