പെരുമ്പാമ്പിനെ കറിവെച്ച് കഴിച്ച രണ്ട് പേര്‍ പിടിയില്‍

തളിപ്പറമ്പില്‍ പെരുമ്പാമ്പിനെ കൊന്ന് കറി വെച്ച് കഴിച്ച രണ്ട് പേര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. രജീന്ദ്രന്‍(42), ബാബു(44) എന്നിവരെയാണ് തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ എന്‍. പി. പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഒന്നര കിലോഗ്രാം പാകം ചെയ്‌ത് കറിയാക്കിയ ഇറച്ചിയും നെയ്യും, ഇറച്ചി കൊണ്ടുവരാന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സജി, ഗിരീഷ്, പ്രജിത്ത്, ഷാജി എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ബാബുവിന്റെ കരിമണല്‍ ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടില്‍ നിന്ന് പാകം ചെയ്‌ത് കഴിക്കുന്നതിനിടയില്‍ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha