സ്‌പിരിറ്റ് ഒഴുകുന്നത് സോഡിയം സിലിക്കേറ്റിന്റെ പിന്‍ബലത്തില്‍, 10,000 ലിറ്റര്‍ സ്‌പിരിറ്റ് പിടികൂടി

തെന്മലയില്‍ ടാങ്കര്‍ ലോറിയില്‍ സോഡിയം സിലിക്കേറ്റിനോടൊപ്പം രഹസ്യ അറയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 10,000 ലിറ്റര്‍ സ്‌പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി. തിരുവനന്തപുരം എക്‌സൈസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌പിരിറ്റ് കടത്തിയ വാഹനം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ടാങ്കര്‍ലോറി ജീവനക്കാരായ രണ്ടുപേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. പിടവൂര്‍ സ്വദേശികളായ രാഹുല്‍, രൂപേഷ് എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.
സോഡിയം സിലിക്കറ്റ് കടത്തുന്നതിനുള്ള പാസിലാണ് സ്‌പിരിറ്റ് കടത്തിയത്. സ്ഥിരമായി ഈ രീതിയില്‍ സ്‌പിരിറ്റ് കടത്തുന്നതായാണ് എക്‌സൈസിനു ലഭിച്ച വിവരം. ടാങ്കര്‍ ലോറിയുടെ ഒരു ഭാഗത്ത് സോഡിയം സിലിക്കേറ്റ് നിറച്ചിരുന്നു. അതിനോട് ചേര്‍ന്നുതന്നെ രഹസ്യ അറയിലാണ് സ്‌പിരിറ്റ് സൂക്ഷിച്ചിരുന്നത്.
കായംകുളത്തേക്കുള്ള സ്‌പിരിറ്റാണിതെന്ന് കസ്റ്റഡിയിലായവര്‍ എക്‌സൈസ് സംഘത്തോട് പറഞ്ഞു. കായംകുളം, ചേര്‍ത്തല, ആലപ്പുഴ ഭാഗത്തേക്ക് സ്ഥിരമായി സ്‌പിരിറ്റ് എത്തിച്ചുവരികയാണെന്നും ഇവര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha