ജയരാജന്റെ മകനെതിരെ കേസെടുത്ത നടപടി സ്വാഭാവികമെന്ന് വി.എസ്

കതിരൂര്‍ മനോജ് വധവുമായി ബന്ധപ്പെട്ട് പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജിനെതിരെ കേസെടുത്തത് സ്വാഭാവിക നടപടിയെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കൊലപാതകക്കേസുകള്‍ എവിടെ ഉണ്ടായാലും അതിന് ആര് നേതൃത്വം കൊടുത്താലും അത് അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും വിഎസ് പറഞ്ഞു. എന്നാല്‍ ജെയിന്‍ രാജിനെതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന സി.പി.എമ്മിന്റെ വാദത്തെകുറിച്ച് പ്രതികരിക്കാന്‍ വി.എസ്. തയ്യാറായില്ല.
ഐ.ടി ആക്‌ട് പ്രകാരമാണ് കതിരൂര്‍ പൊലീസ് ജെയിനെതിരെ കേസെടുത്തത്.
മനോജ് കൊല്ലപ്പെട്ടതിനു ശേഷം കൊലപാതകത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫെയ്‌സ് ബുക്കില്‍ ജെയിന്‍ പോസ്‌റ്റിട്ടത് വിവാദമായിരുന്നു. ഇക്കാര്യം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രിയും കഴിഞ്ഞദിവസം വ്യക്‌തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ പൊലീസ് മേധാവി സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ കതിരൂര്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.
മനോജ് വധത്തില്‍ ആദ്യമായാണ് വിഎസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha