സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോൾ പരസ്യപ്രചരണങ്ങള്‍ക്കായി മാത്രം ചെലവാക്കിയത് അന്‍പത് കോടിയിലേറെ രൂപ

അധികാരത്തിലെത്തിയതിനു ശേഷം പരസ്യപ്രചരണങ്ങള്‍ക്കായി പിണറായി സര്‍ക്കാര്‍ ചിലവാക്കിയത് അന്‍പത് കോടിയിലേറെ രൂപ. പി.ആര്‍.ഡി വഴി മാത്രം 50,72,0627 കോടി രൂപയാണ് ചിലവിട്ടത്. വിവരാവകാശനിയമ രേഖകളിലാണ് പരസ്യചിലവിനെ പറ്റി ഇക്കാര്യം വ്യക്തമാക്കുന്നത്.
പത്ര-ദൃശ്യ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ഹോള്‍ഡിംഗുകള്‍ എന്നിവ വഴിയുള്ള പരസ്യങ്ങള്‍ക്കും സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള പരസ്യ പ്രചരണത്തിനുമാണ് വൻ തുക ചിലവാക്കിയിരിക്കുന്നത്.
ഇതിൽ സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള പരസ്യപ്രചരണത്തിനായി രണ്ട് കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചിലവഴിച്ചിരിക്കുന്നത്. മെയ് മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോൾ പരസ്യ പ്രചാരണ തുക ഇനിയും കൂടുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha