കറണ്ട് കള്ളന്‍മാര്‍ ജാഗ്രതൈ! സിങ്കം പുതിയ രൂപത്തില്‍ വരുന്നു; കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസറായി ഋഷിരാജ് സിംഗിനെ നിയമിച്ചു

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ നിരത്തുകളില്‍ നൂറു ശതമാനം ഹെല്‍മറ്റ് കൊണ്ടു വന്ന സാക്ഷാല്‍ സിങ്കം വരുന്നത് പുതിയ രൂപത്തില്‍. കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസറായി ഋഷിരാജ് സിംഗിനെ നിയമിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ കാറിന്റെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന ഋഷിരാജ് സിംഗിന്റെ ശുപാര്‍ശ കേരളത്തില്‍ നേരത്തെ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. തുടര്‍ന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള അഭിപ്രായ വ്യത്യാസത്തിലാണ് സിംഗ് സ്ഥാനം ഒഴിഞ്ഞത്.
നേരത്തെ ആര്യാടന്‍ മുഹമ്മദ് ഗതാഗത വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ് ഋഷിരാജ് സിംഗ് ഗതാഗത കമ്മീഷണറായി വിലസിയത്. ഋഷിരാജിന്റെ ഒരു നടപടിക്കു പോലും ആര്യാടന്‍ വിലങ്ങു തടിയായിരുന്നില്ല. തിരുവഞ്ചൂരുമായി ഏറ്റുമുട്ടിയ ഋഷിരാജ് സിംഗ് ആര്യാടന്റെ കീഴിയുള്ള കെഎസ്ഇബിയിലാണ് വീണ്ടും എത്തുന്നത്.
നിയമം എങ്ങനെ നടപ്പാക്കുമെന്ന് സിങ്കത്തിന് നന്നായറിയാം. അതാണ് കറണ്ട് കള്ളന്‍മാരുടേയും പേടി. സിങ്കം ചുമതലയേല്‍ക്കുന്നതറിഞ്ഞ് സര്‍ക്കാരിനെ പറ്റിച്ച് കറണ്ട് കക്കുന്ന വമ്പന്മാരെല്ലാവരും അല്‍പം ആശങ്കയിലുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























