ബംഗളൂരുവില്‍ കാണാതായ മലയാളി ടാക്‌സി ഡ്രൈവറുടെ മരണത്തിൽ ദുരൂഹത ഏറുന്നു ; മൃതദേഹം കണ്ടെത്തിയത് ഹൊസൂരിലെ ഭദ്രാപ്പള്ളിയിലെ ഓടയില്‍ നിന്ന്

ബംഗളൂരുവില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളി യുവാവ് മരിച്ച നിലയിൽ. ഒല ടാക്സി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി റിന്‍സന്റെ മൃതദേഹം ഹൊസൂരിലെ ഭദ്രാപ്പള്ളിയിലെ ഒാടയില്‍നിന്ന് ലഭിച്ചു. അതേ സമയം റിന്‍സണ്‍ ഉപയോഗിച്ച കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. യുവാവിന്റെ മരണത്തില്‍ ദുരോഹതയേറുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് റിന്‍സണെ കാണാതാകുന്നത്. ജോലി സമയം കഴിഞ്ഞും വീട്ടിലെത്താതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്ങിലും സ്വിച്ച് ഓഫ് ആയിരുന്നു. ഓല കമ്ബനി നല്‍കുന്ന വിവരങ്ങളനുസരിച്ച് ഞായറാഴ്ച രാത്രി പതിനൊന്നുമണിക്കാണ് അവസാനത്തെ ട്രിപ്പ് ബുക്ക് ചെയ്തിരുന്നത്. ട്രിപ്പ് പൂര്‍ത്തിയാക്കി ഏകദേശം ഒരു മണിക്കൂറിന് ശേഷം എലഹങ്ക പൊലീസ് സ്റ്റേഷനു സമീപത്തുവച്ചാണ് ഫോൺ സ്വിച്ച് ഓഫായത്. ഓല കമ്ബനി കാറില്‍ സ്ഥാപിച്ചിരുന്ന ട്രാക്കിങ് സംവിധാനവും ഓഫ് ആയിരിക്കുന്നതിനാല്‍ കാര്‍ എവിടെയാണെന്നു കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
പൊലീസില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പരാതി സ്വീകരിക്കാന്‍ പോലും തയ്യാറായില്ലെന്നും പരാതിയുണ്ട്. പിന്നീട് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. മരണത്തിൽ ദുരൂഹത ഏറുന്നു.
https://www.facebook.com/Malayalivartha