കേരള ഗവര്‍ണറായി പി.സദാശിവം സത്യപ്രതിജ്ഞ ചെയ്‌തു, പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു

കേരളത്തിന്റെ ഇരുപത്തിമൂന്നാമത് ഗവര്‍ണറായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്‌റ്റിസ് പി.സദാശിവം സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു രാജ്‌ഭവനില്‍ സത്യപ്രതിജ്ഞ നടന്നത്. ഹൈക്കോടതി ആക്‌ടിങ്ങ് ചീഫ് ജസ്‌റ്റിസ് അശോക് ഭൂഷണ്‍ സത്യവാചകം ചൊല്ലി കൊടുത്തു. എന്നാല്‍ പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യ സരസ്വതി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ചീഫ് ജസ്‌റ്റിസുമാരില്‍ ആദ്യമായാണ് ഒരാള്‍ ഗവര്‍ണറാകുന്നത്. നേരത്തേ സുപ്രീംകോടതി മുന്‍ ചീഫ് ജസ്‌റ്റീസിനെ ഗവര്‍ണറാക്കുന്നത് വലിയ വിവാദങ്ങള്‍ നടന്നിരുന്നു. മുന്‍ ഗവര്‍ണര്‍ ഷീല ദീക്ഷിതിന് പകരമായാണ് സദാശിവം അധികാരത്തിലെത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























