നിര്‍ത്തിയിട്ടിരുന്ന കാറില്‍ തീപിടിച്ചു, ഡ്രൈവറെ രക്ഷപെടുത്തി

പാറശാല പൊഴിയൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ ടൂറിസ്റ്റുകളുമായി വന്ന കാറില്‍ തീപിടിച്ചു. കാറിനകത്ത് കിടന്നുറങ്ങുകയായിരുന്ന ഡ്രൈവറെ രക്ഷപ്പെടുത്തി. പൊള്ളലേറ്റ ഡ്രൈവര്‍ മൂന്നാര്‍ സ്വദേശി അരുണി (23)നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്‌ച ടൂറിസ്റ്റുകളുമായി റിസോര്‍ട്ടിലെത്തിയ അരുണ്‍ ടൂറിസ്റ്റുകളെ ഇറക്കിയ ശേഷം പാര്‍ക്കിംഗ് ഏരിയയില്‍ വാഹനത്തിലെ എസി പ്രവര്‍ത്തിപ്പിച്ച് ഉറങ്ങുകയായിരുന്നു. രാത്രിയില്‍ വാഹനത്തില്‍ നിന്നും തീ ഉയരുന്നതു കണ്ട തൊട്ടടുത്തുണ്ടായിരുന്ന വാഹനത്തിലെ ഡ്രൈവര്‍മാര്‍ ഡോര്‍ തുറന്ന് അരുണിനെ പുറത്തെടുക്കുകയുമായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണച്ച പോലീസ് വാഹനത്തിലാണ് അരുണിനെ ആശുപത്രിയില്‍ എത്തിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























