മനോജിന്റെ കൊലപാതകം സിബിഐക്ക് വിട്ടേക്കും

കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ടേക്കും. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമ വിദഗ്ധരില്‍ നിന്ന് ഉപദേശം നേടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആഭ്യന്തര പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് നിയമോപദേശം തേടാനുള്ള തീരുമാനം എടുത്തത്.
രാജ്യദ്രോഹക്കുറ്റം പ്രതികള്‍ക്കു മേല്‍ ചുമത്തിയതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതാകും ഉചിതമെന്നായിരുന്നു യോഗത്തിലെപൊതുവികാരം. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കും മുന്‍പ് കേസ് കൈമാറുന്നതടക്കം ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്‌നങ്ങള്‍ ഉണ്ടോ എന്നറിയാനാണ് നിയമോപദേശം തേടിയത്.
അതെസമയം മനോജ് വധത്തില്‍ സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ആര്‍എസ്എസ് നേതാക്കള്‍. യഥാര്‍ഥ കൊലയാളിയെയും ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചവരെയും കണ്ടെത്താന്‍ കേരളാപോലീസിന്റെ അന്വേഷണം കൊണ്ട് സാധിക്കില്ല. അതിനാലാണ് കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, മുന്‍ ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി എന്നിവരടങ്ങുന്ന സംഘം ഇന്നലെയാണ് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും സംഘം സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha


























