വിഎസിനെ സത്യപ്രതിജ്‌ഞക്ക് വിളിച്ചിരുന്നുവെന്ന് പൊതുഭരണ വകുപ്പ്

ഗവര്‍ണറുടെ സത്യപ്രതിജ്‌ഞ ചടങ്ങിന് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ലെന്ന ആരോപണം തെറ്റാണെന്ന് പൊതുഭരണ വകുപ്പ്. ഇന്നലെ വിഎസിന്റെ ഓഫീസില്‍ ക്ഷണക്കത്ത് നേരിട്ട് നല്‍കിയെന്ന് പൊതുഭരണ വകുപ്പ് വ്യക്‌തമാക്കി. വിഎസിന്റെ ഓഫീസില്‍ കത്ത് കൈമാറിയതിന്റെ രേഖകള്‍ പൊതുഭരണവകുപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കി.
ഗവര്‍ണര്‍ പി. സദാശിവത്തിന്റെ സത്യപ്രതിജ്‌ഞയ്‌ക്ക് വി.എസിനെ ക്ഷണിച്ചിട്ടില്ലെന്ന് വി.എസിന്റെ ഓഫീസ് ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തു വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha