അനാവശ്യമായുള്ള നിശ്ചിത ലക്ഷ്യം വച്ചുള്ള മനുഷ്യാവകാശ ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷനോട് കെ.കെ. ശൈലജ ടീച്ചര്‍; പരിമിതികള്‍ക്കകത്ത് നിന്നും പരമാവധി മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണം

അനാവശ്യമായുള്ള നിശ്ചിത ലക്ഷ്യം വച്ചുള്ള മനുഷ്യാവകാശ ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷനോട് കമ്മീഷനോട് , ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.
നിരവധി സങ്കീര്‍ണങ്ങളായ പ്രശ്‌നങ്ങളുള്ള മേഖലയാണ് ആരോഗ്യ മേഖലയെന്നും പരിമിതികള്‍ക്കകത്തു നിന്നും പരമാവധി മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. ധാരാളം ആവശ്യകതകള്‍ ഉള്ളൊരു മേഖലയാണ് ആരോഗ്യ മേഖല. കേരളത്തിന്റെ പ്രത്യേക സാഹചര്യം മനസിലാക്കി വേണം ഇവിടത്തെ മനുഷ്യാവകാശം വിലയിരുത്തേണ്ടത്. നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ മേഖലയ്ക്കായി ചെയ്യുന്നത്. സൗകര്യങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് ആരോഗ്യ മേഖലയില്‍ രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. അപ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനുഷ്യാവകാശ ലംഘനമായി വ്യാഖ്യാനിക്കരുതെന്നും അത് ആപേക്ഷികമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആരോഗ്യ മേഖലയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രിയിലെ പുറത്തെ ജനങ്ങളുടേയും അകത്തെ ജീവനക്കാരുടേയും മനുഷ്യാവകാശങ്ങള്‍ ഒരു പോലെ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ അവകാശം പരമപ്രധാനമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി രോഗീ സൗഹൃദമാക്കാനും സൗജന്യ ചികിത്സ ലഭ്യമാക്കാനുമായാണ് ആര്‍ദ്രം ദൗത്യം കൊണ്ടുവന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ മികച്ച സൗകര്യങ്ങളൊരുക്കി. രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനായി 4300 തസ്തികകളാണ് ആരോഗ്യ മേഖലയില്‍ അധികം സൃഷ്ടിച്ചത്. പ്രാഥമികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി.
മനുഷ്യാവകാശം സംരക്ഷിക്കുന്നതിനായി പെരുമാറ്റച്ചട്ടം ഉണ്ടാകേണ്ടതാണ്. മനുഷത്വപൂര്‍ണമായി ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളോട് പെരുമാറണം. സ്വഭാവത്തില്‍ കാര്യമായ മാറ്റം വരുത്തിയാല്‍ തന്നെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഒഴിവാക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 67 ശതമാനം ആള്‍ക്കാരും സ്വകാര്യ ആശുപത്രികളെയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. പല ആശുപത്രിയിലേയും വലിയ ചികിത്സാ ചെലവും മനുഷ്യാവകാശ ലംഘനമായി പലരും ചൂണ്ടിക്കാട്ടാറുണ്ട്.
രോഗികളെപ്പോലെ തന്നെ ജീവനക്കാര്‍ക്കും മനുഷ്യാവകാശമുണ്ട്. അവരുടെ പരിധിയില്‍ വരാത്ത കാര്യങ്ങളില്‍ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. രോഗികളും ജീവനക്കാരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ മനുഷ്യാവകാശം പൂര്‍ണമാകുകയുള്ളൂ. ആശയവിനിമയം വളരെ പ്രധാനമാണ്. ഡോക്ടര്‍മാരും നഴ്‌സുമാരും രോഗത്തിന്റെ അവസ്ഥ ബന്ധുക്കളെ ബോധ്യപ്പെടുത്തണം.
ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡിനെപ്പറ്റി പലപ്പോഴും പരാതികള്‍ ഉണ്ടാകാറുണ്ടെന്നും അതിനാല്‍ അതിന് മുകളിലുള്ള ഒരു അപ്പീല്‍ സമിതിയെപ്പറ്റി ആലോചിക്കുകയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെര്‍പേഴ്‌സണ്‍ പി. മോഹന്‍ദാസ് പറഞ്ഞു.
രോഗിയുടെ കൈ ഞെരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീട്ടിലെത്തി രോഗിയെ കണ്ടതിലുള്ള മനുഷ്യാവകാശ കമ്മീഷന്റെ അഭിനന്ദനം മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ അറിയിച്ചു.
ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, മനുഷ്യാവകാശ കമ്മീഷന്‍ രജിസ്ട്രാര്‍ വിജയകുമാര്‍, പി.ആര്‍.ഒ. പി.എം. ബിനുകുമാര്‍ എന്നിവര്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha