റേഡിയോ ജോക്കി രാജേഷിനെ റോഡിലിട്ട് വെട്ടിക്കൊന്ന സംഭവത്തില്‍ ക്വട്ടേഷന്‍ നടപ്പാക്കാന്‍ എത്തിയ അലിഭായി ഓച്ചിറ സ്വദേശി; ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവിന്റെ സുഹൃത്ത്

മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലാപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ അലിഭായി ഓച്ചിറ സ്വദേശി. സംഭവത്തില്‍ പങ്കുണ്ടെന്ന് പോലീസ് സംശിക്കുന്ന ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്താണിയാള്‍. നൃത്താപികയുമായുള്ള രാജേഷിന്റെ ബന്ധത്തെത്തുടര്‍ന്നാണ് ഭര്‍ത്താവ് ഏല്‍പ്പിച്ച ക്വട്ടേഷന്‍ നടപ്പാക്കാന്‍ അലിഭായി ഗള്‍ഫില്‍നിന്നെത്തിയത്.
കൊലപാതകം മുഴുവന്‍ ആസൂത്രണം ചെയ്തതും അലിഭായി ആണ്. ക്വട്ടേഷന്‍ നടപ്പാക്കിയശേഷം അലിഭായി ഖത്തറിലേക്ക് കടന്നതായാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. ഈ സാഹചര്യത്തില്‍ കേസ് ക്രൈം ബ്രാഞ്ചിനു െകെമാറിയേക്കും. ക്വട്ടേഷന്‍ സംഘത്തെ സഹായിച്ച കായംകുളം സ്വദേശി അപ്പുണ്ണിയും സ്ഫടികവും ഒളിവിലാണ്. നര്‍ത്തകിയുടെ ഭര്‍ത്താവിന്റെ നാട്ടിലെ വലം െകെയാണ് അലിഭായി അറിയപ്പെടുന്നത്. ശത്രുക്കളെ ഒതുക്കാന്‍ വേണ്ടിയാണ് ഇയാളെ ഖത്തറിലെത്തിച്ചത്. ഓച്ചിറയിലെത്തി പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ആസൂത്രണം കൃത്യമായിരുന്നെങ്കിലും കൊലപാതകശേഷമുള്ള മടക്കയാത്രയിലെ തിടുക്കമാണ് പോലീസിന് തുമ്പൊരുക്കിയത്. പ്രതികള്‍ എത്തിയ കാറില്‍ നിന്ന് ഫോറന്‍സിക് വിഭാഗത്തിന് ലഭിച്ച വിരലടയാളം നിര്‍ണായകമാകും. വാടകക്കെടുത്ത കാറിലെത്തിയാണ് സംഘം കൊലപാതകം നടത്തിയത്. വ്യാജനമ്ബര്‍ പതിച്ചാണ് കൊല നടത്താനെത്തിയത്. കൊലയ്ക്ക് ശേഷം കരുനാഗപ്പള്ളിയിലെത്തി യഥാര്‍ഥ നമ്ബര്‍ പതിച്ചു. അതിനുശേഷം അമിതവേഗത്തിലാണ് പോയത്. രണ്ടിടത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറയില്‍ കാറിന്റെ ദൃശ്യം പതിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha