സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുന്നു... കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം എന്നിവ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ വിലയില്‍ വര്‍ദ്ധനവ്

സാധാരണക്കാര്‍ക്ക് മരുന്നുകളുടെ വില വര്‍ദ്ധന താങ്ങാനാവുന്നില്ല. കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം എന്നിവ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്ക് ഇനി അധിക വില നല്‍കണം. വാര്‍ഷിക മൊത്ത വില സൂചിക (ഡബ്‌ള്യു.പി.ഐ) അനുസരിച്ച് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ െ്രെപസിംഗ് അതോറിറ്റി 3.44 ശതമാനം വില വര്‍ദ്ധിപ്പിച്ചതോടെയാണിത്. 859 മരുന്നുകള്‍ക്കും പത്ത് ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കുമാണ് വില വര്‍ദ്ധന. ഇന്ത്യയുടെ ജനസംഖ്യയില്‍ കേരളത്തിന്റെ ശരാശരി മൂന്നു ശതമാനമാണെങ്കിലും മരുന്ന് ഉപയോഗത്തിന്റെ കാര്യത്തിലത് 11 ശതമാനമാണ്.
ഹൃദ്രോഗവും കാന്‍സറും ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ദിനംപത്രി കൂടുകയാണ്. ഈ സാഹചര്യത്തില്‍ മരുന്നുകളുടെ വിലവര്‍ദ്ധന സാധാരണക്കാരന് കൂടുതല്‍ ദുരിതം നല്‍കും. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ പ്രമേഹ രോഗികള്‍ ഉപയോഗിക്കുന്ന വിവിധ മരുന്നുകള്‍ക്ക് 30 ശതമാനത്തില്‍ അധികമാണ് വില വര്‍ദ്ധിച്ചത്. ഗ്‌ളൈക്കോമെറ്റ് ജി.പി വണ്‍ എന്ന മരുന്നിന് 15 എണ്ണം ഉള്‍ക്കൊള്ളുന്ന ഒരു സ്ട്രിപ്പിന് ആറു മാസം മുമ്പ് 60 രൂപയായിരുന്നു വില. ഇപ്പോഴത് 84 രൂപയായി.
നിരവധി മരുന്നുകള്‍ ദിവസം കഴിക്കേണ്ടവരാണ് കാന്‍സര്‍ രോഗികള്‍. ഇതില്‍ ഒരു മരുന്നിന് മാത്രം 400ലേറെ രൂപ വര്‍ദ്ധിക്കും. ഇമാറ്റിനിസിഡ് എന്ന ഗുളികക്ക് പത്തെണ്ണത്തിന് 2250 രൂപയാണ് വില. ഒരു ദിവസം രണ്ടെണ്ണം വീതം കഴിക്കുന്ന രോഗി ഒരു മാസം ആറു സ്ട്രിപ്പ് വാങ്ങണം. 464 രൂപയാണ് ഈ മരുന്നിന് അധികമായി ചെലവഴിക്കേണ്ടത്. മറ്റു മരുന്നുകളുടെ വര്‍ദ്ധന കൂടിയാകുമ്പോള്‍ വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാകും.
വില വര്‍ദ്ധിക്കുന്നവയില്‍ പ്രധാനമായിട്ടുള്ളവയാണ് ആന്റിബയോട്ടിക്കുകളായ അമോകസിലിന്‍ (എ), ക്‌ളാവുലാനിക്ക് ആസിഡ് (ബി ). കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഡോസിറ്റാക്‌സല്‍, കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള അറ്റോര്‍വാസ്റ്റാറ്റിന്‍, രണ്ടുതരം സ്‌റ്റെന്റുകള്‍. സോഡിയം ക്‌ളോറൈഡും ഗ്‌ളൂക്കോസും ഉള്‍പ്പെടുന്ന ഐ.വി ഫ്‌ളൂയിഡുകള്‍, പ്രമേഹ മരുന്നുകള്‍.
https://www.facebook.com/Malayalivartha